വിദ്യാർഥികൾക്കുള്ള ഭക്ഷ്യകിറ്റ് ഒരുക്കുന്നിടത്ത് ക്വാറൻറീൻ കേന്ദ്രം

കോന്നി: വിദ്യാർഥികൾക്ക്​ ഭക്ഷ്യകിറ്റ് ഒരുക്കുന്ന സ്ഥലത്ത് കോന്നി ഗ്രാമപഞ്ചായത്ത് പൊലീസ് ഉദ്യോഗസ്ഥർക്ക് ക്വാറൻറീൻ സൗകര്യം ഏർപ്പെടുത്തിയത് ഭീതി വർധിപ്പിക്കുന്നു. സ്കൂളിൽ ഉച്ചഭക്ഷണം കൊടുക്കാൻ കഴിയാത്ത സാഹചര്യത്തിൽ വിദ്യാർഥികൾക്ക് നൽകുന്നതിനായി കോന്നി ഗവ. എൽ.പി സ്കൂളിലാണ് ഭക്ഷ്യക്കിറ്റുകൾ ഒരുക്കുന്നത്. ഇവിടെ തന്നെയാണ് കോന്നി പൊലീസ് സ്​റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർക്ക് പഞ്ചായത്ത് ക്വാറൻറീൻ സൗകര്യം ഒരുക്കിയതും. ഭക്ഷ്യ കിറ്റുകൾ തയാറാക്കുന്നതിനും മറ്റും ജോലിക്കാരെയും നിയമിച്ചിട്ടുണ്ട്. ഇത്​ വലിയ ഭീഷണിയാണ് സൃഷ്​ടിക്കുന്നത്. കോന്നിയിൽ സമ്പർക്കവ്യാപനം ഉയരുന്ന സാഹചര്യത്തിൽ ഭീതിയിലാണ് ജനങ്ങൾ. ഉറവിടം വ്യക്തമാകാത്ത രോഗവ്യാപനവും കോന്നിയിൽ ഉയരുന്നുണ്ട്. പഞ്ചായത്തി​ൻെറ ഇത്തരം നടപടിക്കെതിരെ പ്രതിഷേധം ശക്തമാണ്​. കോന്നിയിലെ സ്വകാര്യ ഓഡിറ്റോറിയത്തിലും പൊലീസ് ഉദ്യോഗസ്ഥർക്ക് ക്വാറൻറീൻ ഒരുക്കിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.