കോഴഞ്ചേരിയില്‍ ​േകാവിഡ്​ പ്രാഥമിക ചികിത്സകേ​ന്ദ്രം തുറന്നു

​േകാഴഞ്ചേരി: ജില്ലയിലെ അഞ്ചാമത്തെ േകാവിഡ്​ പ്രാഥമിക ചികിത്സകേ​ന്ദ്രം കോഴഞ്ചേരി മുത്തൂറ്റ് നഴ്സിങ്​ ഹോസ്​റ്റലില്‍ തുറന്നു. ആറു നിലകളിലായി പ്രവര്‍ത്തിക്കുന്ന ഹോസ്​റ്റലില്‍ 350 കിടക്കകളാണ് സജ്ജമാക്കിയത്. നാല് ഡോക്ടര്‍മാര്‍, ഒരു ഹെഡ്നഴ്‌സ്, നാല്സ്​റ്റാഫ് നഴ്‌സുമാര്‍, ഒരു നഴ്‌സിങ്​ അസിസ്​റ്റൻറ്​, അഞ്ച് ഗ്രേഡ് രണ്ട് ഹോസ്പിറ്റല്‍ അറ്റന്‍ഡര്‍മാര്‍ എന്നിങ്ങനെ 15 ജീവനക്കാരെയാണ് നിയമിച്ചത്. രോഗബാധ ഗുരുതരമായവര്‍ക്കുവേണ്ടി ഓക്സിജന്‍ സൗകര്യങ്ങളോടുകൂടിയ ഒബ്സര്‍വേഷന്‍ മുറി ഗ്രീന്‍ സോണിന് സമീപം ക്രമീകരിച്ചിട്ടുണ്ട്. രോഗികള്‍ക്ക് ഡോക്ടറുമായി കാണുന്നതിനും ചികിത്സയെപ്പറ്റി അറിയുന്നതിനും ടെലി മെഡിസിന്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട്​. റാന്നി മേനാന്തോട്ടം ആശുപത്രി, പന്തളം അര്‍ച്ചന ആശുപത്രി, ഇരവിപേരൂര്‍ കൊട്ടയ്ക്കാട് ആശുപത്രി, പത്തനംതിട്ട ജിയോ ആശുപത്രി എന്നിവയാണ് ജില്ലയിലെ മറ്റ് നാല് കോവിഡ് പ്രാഥമിക ചികിത്സ കേന്ദ്രങ്ങൾ. നേരിയ രോഗലക്ഷണങ്ങള്‍ പ്രകടമാക്കുന്ന രോഗികളെ കിടത്തിച്ചികിത്സക്കുന്നതിനുള്ള സ്ഥലമാണ് ഇവ. വീണ ജോര്‍ജ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കലക്ടര്‍ പി.ബി. നൂഹ്, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ ജെറി മാത്യു സാം, ഡി.എം.ഒ ഡോ. എ.എല്‍. ഷീജ, എബി സുഷന്‍, കോഴഞ്ചേരി ജില്ല ആശുപത്രി സൂപ്രണ്ട് എസ്. പ്രതിഭ, കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡൻറ്​ മിനി ശ്യാം, ബ്ലോക്ക് അംഗം ബിജിലി പി. ഈശോ, മെഡിക്കല്‍ ഓഫിസര്‍ ഇന്‍ ചാര്‍ജ് ഡോ. ബി. ഹരികൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഐ.സി.യു കട്ടിലും സാനി​െറ്റെസര്‍ സ്​റ്റാന്‍ഡുകളും നല്‍കി പടം മെയിൽ പത്തനംതിട്ട: ഫര്‍ണിച്ചര്‍ മാനുഫാക്‌ചേഴ്‌സ് ആന്‍ഡ് മര്‍ച്ചൻറ്​ വെല്‍ഫയര്‍ അസോസിയേഷന്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഐ.സി.യു കട്ടിലും സാനി​െറ്റെസര്‍ സ്​റ്റാന്‍ഡുകളും ജില്ല ഭരണകൂടത്തിന് നല്‍കി. പത്തനംതിട്ട ജില്ല ഫര്‍ണിച്ചര്‍ മാനുഫാക്‌ചേഴ്‌സ് ആന്‍ഡ് മര്‍ച്ചൻറ്​ വെല്‍ഫെയര്‍ അസോസിയേഷന്‍. ആധുനിക സൗകര്യങ്ങളോടുകൂടിയ അഡ്ജസ്​റ്റബിള്‍ ഐ.സി.യു കട്ടിലും 30 സാനി​െറ്റെസര്‍ സ്​റ്റാൻഡുകളുമാണ് കൈമാറിയത്. ചടങ്ങ് വീണാ ജോര്‍ജ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കലക്​ടർ പി.ബി. നൂഹ്, ഡി.എം.ഒ ഡോ. എ.എല്‍. ഷീജ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. ഫര്‍ണിച്ചര്‍ മാനുഫാക്‌ചേഴ്‌സ് ആന്‍ഡ് മര്‍ച്ചൻറ്​ വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ല പ്രസിഡൻറ്​ സി.ഡി. മോഹന്‍ദാസ്, ജില്ല വൈസ് പ്രസിഡൻറ്​ വി.ടി. സുരേന്ദ്രന്‍പിള്ള, ജനറല്‍ സെക്രട്ടറി കെ. സജീവ്, സ്​റ്റേറ്റ് കൗണ്‍സിലര്‍ എസ്.വി. വിജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.