വനിത ഗൈനക്കോളജിസ്​റ്റിന് കോവിഡ്

അടൂര്‍: അടൂര്‍ ജനറല്‍ ആശുപത്രിയിലെ വനിത ​െഗെനക്കോളജിസ്​റ്റിന് കോവിഡ് സ്ഥിരീകരിച്ചതോടെ സമൂഹ വ്യാപന മുന്‍കരുതല്‍ പ്രക്രിയ ആരംഭിച്ചു. ആശുപത്രിയിലെ 20 ജീവനക്കാരെ ഐസോലേഷനില്‍ പ്രവേശിപ്പിച്ചു. 48 പേരെയാണ്​ ഡോക്ടറുമായി പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ കണ്ടെത്തിയത്. പ്രസവ ശസ്ത്രക്രിയ തിയറ്റര്‍ ബുധനാഴ്ച രാത്രിയോടെ അണുമുക്തമാക്കി. പ്രസവ ശസ്ത്രക്രിയ വാര്‍ഡില്‍നിന്നുള്ളവരെ പേവാര്‍ഡിലേക്കു മാറ്റി. പ്രസവശസ്ത്രക്രിയ വാര്‍ഡും അണുമുക്തമാക്കും. ആശുപത്രി അടച്ചിടേണ്ട സാഹചര്യം നിലവിലില്ലെന്ന്് ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.