തുമ്പമണ്ണിൽ പ്രതിരോധം ഊർജിതമാക്കി

പന്തളം: സമ്പർക്കത്തിലൂടെ പച്ചക്കറി വ്യാപാരിക്ക്​ കോവിഡ് സ്ഥിരീകരിച്ച തുമ്പമൺ പഞ്ചായത്തിൽ പ്രതിരോധനടപടികൾ ഊർജിതമാക്കി. പഞ്ചായത്തി​ൻെറ നേരിട്ടുള്ള അന്വേഷണത്തില്‍ ഒമ്പതുവരെ തുമ്പമണ്ണില്‍ ഇയാള്‍ വ്യാപാരം നടത്തിയിരുന്നു. ഇതി​ൻെറ അടിസ്ഥാനത്തില്‍ സമീപ വ്യാപാര സ്ഥാപനങ്ങള്‍ അടപ്പിച്ചു. ആരോഗ്യവകുപ്പി​ൻെറ നി​ർദേശപ്രകാരം വ്യാപാരികളുടെ സ്രവപരിശോധന നടത്തുമെന്ന് പ്രസിഡ​ൻറ് സഖറിയ വര്‍ഗീസ് പറഞ്ഞു. എട്ട്​, ഒമ്പത്​ തീയതികളില്‍ പച്ചക്കറി വ്യാപാരിയുടെ സ്ഥാപനത്തില്‍ സന്ദര്‍ശനം നടത്തിയവര്‍ ക്വാറ​ൻറീനില്‍ പ്രവേശിക്കണമെന്നും രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ആരോഗ്യവകുപ്പിനെ വിവരം അറിയിക്കണമെന്നും പഞ്ചായത്തി​ൻെറ അറിയിപ്പിൽ പറയുന്നു. പ്രതിരോധ നടപടികളുടെ ഭാഗമായി എല്ലാ വ്യാപാര സ്ഥാപനത്തിലും സന്ദര്‍ശക രജിസ്​റ്റര്‍ നിര്‍ബന്ധമാക്കി. കോവിഡ് മാർഗനിർദേശങ്ങൾ പഞ്ചായത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ കർശനമാക്കി. ഹോട്ടലുകളിലും തട്ടുകടകളിലും ചായ ഉള്‍പ്പെടെയുള്ള പാനീയങ്ങള്‍ ഇരുത്തി നല്‍കുന്നത് നിരോധിച്ചു. ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളും അടച്ചിടണമെന്നും വ്യാപാര സ്ഥാപനങ്ങളില്‍ തിരക്ക് ഉണ്ടാവുകയാണെങ്കില്‍ സമയക്രമത്തില്‍ സ്ഥാപനങ്ങള്‍ തുറക്കേണ്ടിവരുമെന്നും പ്രസിഡ​ൻറ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.