പൊലീസുകാര​െൻറ ബൈക്ക് മോഷണം പോയി

പൊലീസുകാര​ൻെറ ബൈക്ക് മോഷണം പോയി തിരുവല്ല: ട്രാഫിക് ഡ്യൂട്ടിയിലായിരുന്ന പൊലീസുകാര​ൻെറ ബൈക്കുമായി പട്ടാപ്പകൽ മോഷ്​ടാവ് കടന്നു. തിരുവല്ല പൊലീസ് സ്​റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസറുടെ ഹീറോ ഹോണ്ട ബൈക്കാണ് മോഷണം പോയത്. തിങ്കളാഴ്​ച ഉച്ചക്ക്​ ഒരു മണിയോടെ നഗരമധ്യത്തിലെ എസ്.സി.എസ് ​ജങ്​ഷനിലായിരുന്നു സംഭവം. ബൈക്ക് സമീപത്തെ അടച്ചിട്ട കടമുറിക്ക് മുന്നിൽ വെച്ചശേഷം പൊലീസുകാരൻ ഗതാഗതം നിയന്ത്രിക്കുകയായിരുന്നു. ബൈക്കി​ൻെറ സീറ്റിൽ ഒരു യുവാവ് ഇരിക്കുന്നത് ഇതിനിടെ പൊലീസുകാരൻ കാണുകയും ചെയ്തു. പൊരിവെയിലത്തുള്ള ജോലിക്കിടെ ദാഹമകറ്റാൻ പൊലീസുകാരൻ നാരങ്ങവെള്ളം കുടിക്കാൻ പോയ തക്കം നോക്കി ബൈക്കി​ൻെറ പെട്രോൾ ടാങ്ക് ബാഗിൽ സൂക്ഷിച്ചിരുന്ന താക്കോലെടുത്ത് യുവാവ് ബൈക്കുമായി മുങ്ങുകയായിരുന്നു. പൊലീസുകാരൻ തിരികെയെത്തിയപ്പോൾ ബൈക്ക് കാണാനുണ്ടായിരുന്നില്ല. തുടർന്ന് ഉന്നത ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. എസ്.സി.എസ് ജങ്​ഷനിലേതടക്കമുള്ള സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്ന്​ സമീപത്തെ ബാറിൽ യുവാവ് ബൈക്കുമായി എത്തുന്ന ദൃശ്യവും ലഭിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.