കോഴഞ്ചേരി: അമൃത് മഹോത്സവ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പിൻെറ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യസമര പോരാട്ടങ്ങള്‍ കേരളത്തില്‍ വിഷയത്തെ അടിസ്ഥാനമാക്കി ഹൈസ്‌കൂള്‍ വിഭാഗം വിദ്യാര്‍ഥികള്‍ക്കായി കോഴഞ്ചേരി ബി.ആര്‍.സിയില്‍ ക്വിസ് മത്സരം നടത്തി. പത്തനംതിട്ട ഉപജില്ലയില്‍നിന്ന് ചൂരക്കോട് എന്‍.എസ്.എസ്.എച്ച്.എസ്.എസിലെ ദേവിക ജി.ഓമനക്കുട്ടനും മിത്ര മനോജും ഒന്നാംസ്ഥാനം നേടി. കലഞ്ഞൂര്‍ ഗവ. എച്ച്.എസ്.എസ് ആന്‍ഡ് വി.എച്ച്.എസ്.എസിലെ തീർഥ ബിജുവും അര്‍ജുന്‍ എസ്.കുമാറും രണ്ടാംസ്ഥാനവും തോട്ടക്കോണം ഗവ.എച്ച്.എസ്.എസിലെ ദേവിക സുരേഷും എം. നന്ദനയും മൂന്നാംസ്ഥാനവും നേടി. തിരുവല്ല ഉപജില്ലയില്‍നിന്ന് കിടങ്ങന്നൂര്‍ എസ്.വി ജി.എച്ച്.എസ്.എസിലെ ശബരി ജി.ദേവും ശ്രീലക്ഷ്മി എസ്.നായരും ഒന്നാംസ്ഥാനം നേടി. വള്ളംകുളം നാഷനല്‍ എച്ച്.എസിലെ എ. ഉണ്ണികൃഷ്ണനും എം. മഹേശ്വരും രണ്ടാംസ്ഥാനവും വെണ്ണിക്കുളം സെന്‍റ് ബഹനാന്‍സ് എച്ച്.എസ്.എസിലെ ഡേവിഡ് ഡാനിയേലും ജോഷ്വ സാമും മൂന്നാംസ്ഥാനവും നേടി. പത്തനംതിട്ട, തിരുവല്ല ഉപജില്ലകളില്‍നിന്ന് വിജയിച്ച 66 വിദ്യാര്‍ഥികളാണ് മത്സരത്തില്‍ പങ്കെടുത്തത്. സോഷ്യൽ സയന്‍സ് എസ്.ആര്‍.ജി പ്രമോദ്കുമാര്‍ മത്സരം നിയന്ത്രിച്ചു. കോഴഞ്ചേരി എ.ഇ.ഒ പി.ഐ. അനിത പരിപാടി ഉദ്ഘാടനം ചെയ്തു. എസ്. ഷിഹാബുദ്ദീന്‍ അധ്യക്ഷതവഹിച്ചു. ആര്‍ക്കൈവ്‌സ് വകുപ്പ് പ്രതിനിധി ബിജു, ജില്ല കോഓഡിനേറ്റര്‍ കെ. സുനില്‍കുമാര്‍, ജോയന്‍റ് സെക്രട്ടറി ബിജു ജി.നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.