തിരുവല്ല: മനുഷ്യവിഭജനത്തെയാണ് ബി.ജെ.പി ലക്ഷ്യംവെക്കുന്നതെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എസ്.സതീശ്. സി.പി.എം തിരുവല്ല മുൻ ഏരിയ സെക്രട്ടറി കെ.ഐ. കൊച്ചീപ്പൻ മാപ്പിളയുടെ ഒമ്പതാം അനുസ്മരണ സമ്മേളനം മുനിസിപ്പൽ ഓപൺ സ്റ്റേജിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അധികാരം ഉപയോഗിച്ച് ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയാണ് കേന്ദ്രസർക്കാർ. മതേതരത്വത്തെ തകർത്ത് സവർണാധിപത്യ ഹിന്ദു രാഷ്ട്രമാക്കാനാണ് നീക്കമെന്നും പറഞ്ഞു. ഏരിയ സെക്രട്ടറി ഫ്രാൻസിസ് വി.ആന്‍റണി അധ്യഷതവഹിച്ചു. ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു, ജില്ല സെക്രട്ടേറിയറ്റ് അംഗം ആർ. സനൽകുമാർ, ജില്ല കമ്മിറ്റി അംഗം പി.ബി. സതീശ് കുമാർ, ഏരിയ കമ്മിറ്റി അംഗങ്ങളായ ജനു മാത്യു, ആർ. രവിപ്രസാദ്, പ്രമോദ് ഇളമൺ, ലത കൊച്ചീപ്പൻമാപ്പിള എന്നിവർ സംസാരിച്ചു. (ക്യാപ്ഷൻ) കെ.ഐ. കൊച്ചീപ്പൻമാപ്പിള അനുസ്മരണ സമ്മേളനം തിരുവല്ലയിൽ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എസ്. സതീശ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.