സ്വകാര്യ വ്യക്തികൾ ഭൂമി കൈയേറി വെട്ടിയവഴി കെട്ടിയടച്ചു

കോന്നി: സർക്കാർ ബ്ലഡ് ബാഗ് നിർമാണ യൂനിറ്റ് കമ്പനി ആരംഭിക്കുന്നതിന് റവന്യൂ വകുപ്പ് വഴി ഹിന്ദുസ്ഥാൻ ലാറ്റക്സ് ലിമിറ്റഡിന് കൈമാറിയ ഭൂമിയിൽ സ്വകാര്യ വ്യക്തികൾ കൈയേറി റോഡ് വെട്ടി. കോന്നി മെഡിക്കൽ കോളജിലേക്ക്‌ പോകുന്ന റോഡിലെ മുപ്പതിയഞ്ചാംനമ്പർ ബ്ലോക്കിൽപെട്ട ഭൂമിയിലാണ് കഴിഞ്ഞരാത്രി ചില സ്വകാര്യ വ്യക്തികൾ റോഡ് വെട്ടിയത്. 2015ലാണ് കോന്നി മെഡിക്കൽ കോളജ് നിർമാണ കമ്പനി കരാറുകാരായ എച്ച്.എൽ.എല്ലിന് 4.78 ഏക്കർ ഭൂമി രക്തബാഗ് നിർമാണ യൂനിറ്റ് ആരംഭിക്കാനായി വിട്ടുനൽകുന്നത്. കമ്പനി അധികൃതർ കോന്നി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. എന്നാൽ, റോഡ് കെട്ടിയടക്കുവാൻ കമ്പനി അധികൃതർ എത്തിയപ്പോൾ സ്ത്രീകളടക്കം എതിർപ്പുമായി രംഗത്തുവന്നത് വാക്കേറ്റത്തിന് ഇടയാക്കി. കോന്നി തഹസിൽദാർ ടി ബിനുരാജ്, എച്ച്.എൽ.എൽ യൂനിറ്റ് ചീഫ് മുകുന്ദ് എന്നിവർ നാട്ടുകാരുമായി ചർച്ച നടത്തിയെങ്കിലും വഴങ്ങിയില്ല. പിന്നീട് പൊലീസ് സംരക്ഷണയിൽ വഴി കെട്ടിയടക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.