കുടുംബശ്രീ ജില്ലതല വിപണന മേള പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി സ്റ്റാൻഡില്‍

പത്തനംതിട്ട: ഓണാഘോഷം സമൃദ്ധമാക്കാന്‍ കുടുംബശ്രീ ജില്ല മിഷ‍ൻെറ ആഭിമുഖ്യത്തില്‍ വിപുലമായ വിപണന മേളകള്‍. 'ഓണം ഉത്സവ്' ജില്ലതല വിപണന മേള സെപ്റ്റംബര്‍ മൂന്നു മുതല്‍ ആറു വരെ പത്തനംതിട്ട കെ.എസ്.ആര്‍ടി.സി സ്റ്റാന്‍ഡില്‍ നടക്കും. ഇതോടൊപ്പം ജില്ലയിലെ 58 ഗ്രാമ-നഗര സി.ഡി.എസുകളിലും ഓണച്ചന്തകള്‍ ഒന്നു മുതല്‍ ഏഴു വരെ നടക്കും. പന്തളം തെക്കേക്കര, കുന്നന്താനം എന്നീ പഞ്ചായത്തുകളില്‍ മുഴുവന്‍ സംരംഭകരെയും കുടുംബശ്രീ അംഗങ്ങളെയും സംഘകൃഷി ഗ്രൂപ്പുകളെയും പങ്കെടുപ്പിച്ച് ഓണം ട്രേഡ് ഫെസ്റ്റ് നടത്തും. ഇതിനു പുറമെ സെപ്റ്റംബര്‍ ഒന്നു മുതല്‍ 19 വരെ പത്തനംതിട്ട ഇടത്താവളത്തില്‍ നടക്കുന്ന ഓണം ഫെസ്റ്റിലും കുടുംബശ്രീ സംരംഭകരുടെ ഉൽപന്നങ്ങള്‍ മിതമായ നിരക്കില്‍ ലഭ്യമാക്കും. ജില്ലയിലെ വിവിധ കുടുംബശ്രീ യൂനിറ്റുകളിൽ ഉൽപാദിപ്പിച്ച പലതരം അച്ചാറുകള്‍, കറി പൗഡറുകള്‍, ധാന്യപ്പൊടികള്‍, നാടന്‍ പുളി, വെളിച്ചെണ്ണ, ശുദ്ധമായ വെളിച്ചെണ്ണയില്‍ തയാർ ചെയ്ത ചിപ്സ്, ശര്‍ക്കരവരട്ടി, കളിയടക്ക, പലഹാരങ്ങൾ, മുറം, ദോശകല്ല്, തവ, മണ്‍വെട്ടി, തൂമ്പ തുടങ്ങിയവയും ഗുണമേന്മയില്‍ മികവുപുലര്‍ത്തുന്ന ബാഗുകള്‍, തുണിത്തരങ്ങള്‍, ലോഷനുകള്‍, സോപ്പുകള്‍, പച്ചക്കറികള്‍, വിവിധയിനം പച്ചക്കറിത്തൈകളും വിത്തുകളും, വളം, ഗ്രോബാഗ്, കരകൗശല ഉൽപന്നങ്ങള്‍, ഇരവിപേരൂര്‍ റൈസ് തുടങ്ങി എല്ലാവിധ സാധനങ്ങളും മിതമായ നിരക്കില്‍ ലഭ്യമാക്കും. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികളെ അതിജീവിക്കുന്നതിന്റെ ഭാഗമായി ഓണക്കാലത്ത് മൂവായിരത്തോളം വരുന്ന കുടുംബശ്രീ സംരംഭകർക്കും കൃഷി, സംഘകൃഷി ഗ്രൂപ്പുകൾക്കും പരമാവധി പിന്തുണയേകാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് വിപണന മേളകൾ സംഘടിപ്പിക്കുന്നതെന്ന് കുടുംബശ്രീ ജില്ല മിഷൻ കോഓഡിനേറ്റർ അഭിലാഷ് കെ. ദിവാകർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.