മലയാലപ്പുഴ പുതിയ പൊലീസ് സ്റ്റേഷന്‍ കെട്ടിടം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

പത്തനംതിട്ട: വിവിധ ദുരന്തങ്ങൾ നാട് നേരിട്ടപ്പോൾ പൊലീസ് സേന ജനോന്മുഖമായ പ്രവര്‍ത്തനങ്ങളാണ് കാഴ്ചവെച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മലയാലപ്പുഴയിലെ പുതിയ പൊലീസ് സ്റ്റേഷൻ കെട്ടിടത്തിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ഏതുതരത്തിലെ വെല്ലുവിളികളും സമചിത്തതയോടെയാണ് പൊലീസ് നേരിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലവിൽ സ്റ്റേഷന്‍ പ്രവര്‍ത്തിച്ചുവരുന്ന പഴയ കെട്ടിടത്തിന് സമീപം മലയാലപ്പുഴ പഞ്ചായത്ത് ഓഫിസിനോട് ചേര്‍ന്ന പത്തര സെന്‍റിലാണ്​ അത്യാധുനിക കെട്ടിടം നിര്‍മിച്ചത്. 4466 സ്‌ക്വയര്‍ ഫീറ്റില്‍ 97 ലക്ഷം രൂപ മുടക്കിലാണ് നിര്‍മാണം. മന്ത്രി വീണ ജോര്‍ജ് ശിലാഫലകം അനാച്ഛാദനം ചെയ്തു. കെ.യു. ജനീഷ്​കുമാര്‍ എം.എല്‍.എ മുഖ്യാതിഥിയായി. പ്രമോദ് നാരായണ്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. മലയാലപ്പുഴ പഞ്ചായത്ത് പ്രസിഡന്‍റ്​ ഷീലാകുമാരി അധ്യക്ഷത വഹിച്ചു. ജില്ല പൊലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍, ജില്ല അഡീഷനല്‍ സൂപ്രണ്ട് ബിജി ജോര്‍ജ്, മൈലപ്ര പഞ്ചായത്ത് പ്രസിഡന്‍റ്​ ചന്ദ്രിക സുനില്‍, ജില്ല പഞ്ചായത്ത് അംഗം ജിജോ മോഡി, ബ്ലോക്ക് പഞ്ചായത്തംഗം സുജാത അനില്‍, വാര്‍ഡംഗം സുമ രാജശേഖരന്‍, കെ.പി.ഒ.എ ജില്ല സെക്രട്ടറി കെ.ബി. അജി, സെക്രട്ടറി ജി. സക്കറിയ, നന്ദകുമാര്‍, ഷീന രാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഫോട്ടോ PTL 13 MALAYALAPPUZHA SHILA മലയാലപ്പുഴയിലെ പുതിയ പൊലീസ് സ്റ്റേഷന്‍ കെട്ടിടത്തി‍ൻെറ ഉദ്ഘാടന ചടങ്ങില്‍ മന്ത്രി വീണ ജോര്‍ജ് ശിലാഫലകം അനാച്ഛാദനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.