ബ്ലോക്ക് പഞ്ചായത്തുതല ആരോഗ്യ മേള

മല്ലപ്പള്ളി: ബ്ലോക്ക് പഞ്ചായത്തിന്‍റെയും സംസ്ഥാന ആരോഗ്യ വകുപ്പിന്റെയും ആഭിമുഖ്യത്തിൽ ബ്ലോക്ക്തല ആരോഗ്യ മേള നടത്തി. മല്ലപ്പള്ളി നിർമൽ ജ്യോതി സ്കൂളിൽനിന്ന്​ ആരംഭിച്ച വിളംബര റാലി കീഴ്​വായ്പൂർ എസ്.എച്ച്.ഒ വിപിൻ ഗോപിനാഥ് ഫ്ലാഗ്ഓഫ് ചെയ്തു. തുടർന്ന് നടന്ന ആരോഗ്യ മേളയുടെയും ഏകാരോഗ്യ പദ്ധിതിയുടെയും ഉദ്ഘാടനം മാത്യു ടി. തോമസ് എം.എൽ.എ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹൻ അധ്യക്ഷത വഹിച്ചു. അഡ്വ. പ്രമോദ് എം.എൽ.എ നാരായണൻ മുഖ്യപ്രഭാഷണം നടത്തി. ജില്ല പഞ്ചായത്ത് അംഗം കെ. ലതാകുമാരി, ഡോ. രശ്മി, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ അഡ്വ. പ്രകാശ് ചരളയിൽ, ക്ഷേമകാര്യ കമ്മിറ്റി ചെയർപേഴ്സൻ സിന്ധു സുഭാഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ റിമി ലിറ്റി, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസകാര്യ കമ്മിറ്റി ചെയർമാൻ സി.എൻ. മോഹനൻ, ബാബു കൂടത്തിൽ, അമ്പിളി പ്രസാദ്, ഈപ്പൻ വർഗീസ്, ലക്ഷ്മി ദാസ് (ബി.ഡി.ഒ), പി.ആർ.ഒ കെ.എസ്. സജിനി, ആനി രാജു, ജോസഫ് ജോൺ, ലൈല അലക്സാണ്ടർ, സുധി കുമാർ, ജ്ഞാനമണി മോഹൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ ശ്രീദേവി സതീഷ് ബാബു, ബിനു ജോസഫ്, സൂസൻ തോംസൺ, ലിൻസി മോൾ തോമസ്, പ്രകാശ് ടി. സാം, റജി പണിക്കുറി, പി.എസ്. ഹരികുമാർ എന്നിവർ സംസാരിച്ചു. മേളയുടെ ഭാഗമായി വിവിധ ബോധവത്​കരണ ക്ലാസ്, സെമിനാറുകൾ, നേത്ര പരിശോധന, ജീവിതശൈലീ രോഗനിർണയം, കുടുംബശ്രി, ഐ.സി.ഡി.എസ്, ദേശീയ ആരോഗ്യ പരിപാടികൾ, ജോതിസ്, കരുണ്യ കിയോസ്ക്, ഇ-സഞ്ചീവനി സാന്ത്വന പരിചരിചരണം, ആയുഷ്, പകർച്ചവ്യാധി നിയന്ത്രണം, മാതൃശിശു സംരക്ഷണം എന്നിവയുടെ സ്റ്റാളുകൾ, വിവിധ കലാപരിപാടികൾ എന്നിവയും നടന്നു. photo മാത്യു ടി. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.