മാതാവിനെ ഉപദ്രവിക്കാൻ ശ്രമിച്ച മകനെ വെട്ടിപ്പരിക്കേൽപിച്ച കേസിൽ പിതാവ് അറസ്റ്റിൽ

അടൂർ: മാതാവിനെ ഉപദ്രവിക്കാൻ ശ്രമിച്ച മകനെ തലക്ക് വെട്ടിപ്പരിക്കേൽപിച്ച കേസിൽ പിതാവ് അറസ്റ്റിൽ. വടക്കടത്തുകാവ് വൈശാഖം വീട്ടിൽ രാജേഷ്​ കുമാറിനെ(47) വെട്ടിപ്പരിക്കേൽപിച്ച കേസിലാണ് പിതാവ് തങ്കപ്പൻ നായരെ (75) അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. തലക്ക്​ പരിക്കേറ്റ രാജേഷ് കുമാർ കോട്ടയം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ ചികിത്സയിലാണ്. വെള്ളിയാഴ്ച ഉച്ചക്ക്​ 12ന് മാതാവ് രാധാമണിയെ ഉപദ്രവിക്കാൻ ശ്രമിച്ചപ്പോഴായിരുന്നു സംഭവം. കല്ലുപ്പാറയിലെ ഭാര്യ വീട്ടിൽ താമസിക്കുന്ന രാജേഷ് ഇടക്കിടെ വീട്ടിൽ എത്തി മാതാപിതാക്കളെ ഉപദ്രവിക്കുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇതു സംബന്ധിച്ച് നേരത്തേ രാജേഷിനെതിരെ പൊലീസിൽ പരാതിയും നൽകിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.