മലയാലപ്പുഴ പൊലീസ് സ്റ്റേഷന്‍ കെട്ടിടം ഉദ്ഘാടനം ഇന്ന്

പത്തനംതിട്ട: മലയാലപ്പുഴ പൊലീസ് സ്റ്റേഷനില്‍ നൂതന സൗകര്യങ്ങളോടെ നിർമിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ശനിയാഴ്ച വൈകീട്ട് 3.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും. മന്ത്രി വീണ ജോര്‍ജ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആന്റോ ആന്റണി എം.പി, കെ.യു. ജനീഷ്‌കുമാര്‍ എം.എല്‍.എ, പ്രമോദ് നാരായണന്‍ എം.എല്‍.എ എന്നിവര്‍ മുഖ്യാതിഥികളാവും. ജില്ല പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ സ്വാഗതം പറയും. നിലവിൽ സ്റ്റേഷൻ പ്രവർത്തിച്ചുവരുന്ന പഴയ കെട്ടിടത്തിനു സമീപം, മലയാലപ്പുഴ പഞ്ചായത്ത് ഓഫിസിനോട് ചേർന്ന പത്തര സെന്റ് വസ്തുവിലാണ് പുതിയ കെട്ടിടം നിർമിച്ചത്. 97 ലക്ഷം രൂപയാണ് കെട്ടിട നിർമാണച്ചെലവ്. കെട്ടിടത്തിന്റെ ആകെ വിസ്തീർണം 4466 സ്ക്വയർ ഫീറ്റാണ്. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം ലോക്കപ്പ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഇവിടെയുണ്ട്​. PTL 10 MALAYALAPUZHA PS മലയാലപ്പുഴ പൊലീസ് സ്റ്റേഷന്‍ കെട്ടിടം ------------------------------------------------ വിവാഹ പൂര്‍വ കൗണ്‍സലിങ്​ പത്തനംതിട്ട: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ജില്ല 'അവളിടം' യുവതി ക്ലബിന്റെ നേതൃത്വത്തില്‍ യുവതികള്‍ക്കായി വിവാഹ പൂര്‍വ കൗണ്‍സലിങ്​ സംഘടിപ്പിക്കുന്നു. പങ്കെടുക്കുന്നവര്‍ 25ന് മുന്‍പ് 9847 545 970 എന്ന നമ്പറിൽ ബന്ധപ്പെടണം. --------------------------- യോഗം 29ന് പത്തനംതിട്ട: വ്യാജമദ്യ നിയന്ത്രണസമിതി ജില്ലതല ജനകീയസമിതി യോഗം 29ന് രാവിലെ 11.30ന് കലക്ടര്‍ ഡോ.ദിവ്യ. എസ്. അയ്യരുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് ചേംബറില്‍ ചേരുമെന്ന് ജില്ല ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.