വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം

റാന്നി: ഉപജില്ല വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനവും അഭിനയ ശിൽപശാലയും നടത്തി. കുട്ടികളുടെ സർഗശേഷികൾ പരിപോഷിപ്പിക്കാൻ വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉപജില്ലതല ഉദ്ഘാടനം ജില്ല പഞ്ചായത്ത് മെംബർ ജെസി അലക്സ് നിർവഹിച്ചു. പഴവങ്ങാടി പഞ്ചായത്തംഗം ബിനിറ്റ് മാത്യു അധ്യക്ഷത വഹിച്ചു. ഉപജില്ല വിദ്യാഭ്യാസ ഓഫിസർ റോസമ്മ ചാക്കോ മുഖ്യപ്രഭാഷണം നടത്തി. വിദ്യാരംഗം കലാസാഹിത്യ വേദി റാന്നി ഉപജില്ല കോഓഡിനേറ്റർ മിനി പി. ശ്രീധർ, റാന്നി ബി.പി.സി ഷാജി എ. സലാം, പഴവങ്ങാടി ഗവ. യു.പി സ്കൂൾ പ്രഥമാധ്യാപകൻ ഷാജി തോമസ്, ശാസ്ത്രരംഗം ഉപജില്ല കോഓഡിനേറ്റർ എഫ്. അജിനി, പ്രിയംവദ കുമാരി എന്നിവർ സംസാരിച്ചു. നാടകനടനും രചയിതാവും സംവിധായകനുമായ എസ്. ശിവപ്രസാദ് അഭിനയ ശിൽപശാല നയിച്ചു. Ptl rni _2 sub റാന്നി ഉപജില്ല വിദ്യാരംഗം കലാസാഹിത്യ വേദിയും അഭിനയ ശിൽപശാലയും ജെസി അലക്സ്‌ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.