പത്തനംതിട്ട: പോക്സോ കേസിൽ പൂജാരി പിടിയിലായി. ആലപ്പുഴ അരൂക്കുറ്റി പുഴുങ്ങത്ര വീട്ടിൽ സുരേഷ് ഭട്ടതിരി എന്നു വിളിക്കുന്ന സുരേഷ് ബാബുവിനെയാണ് (40) പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തത്. എട്ടാം ക്ലാസ് വരെ മാത്രം വിദ്യാഭ്യാസം നേടിയ ഇയാൾ പഠനകാലം കഴിഞ്ഞത് മുതൽ പല ക്ഷേത്രങ്ങളിലും ശാന്തിമാരുടെ സഹായിയായി കൂടുകയായിരുന്നു. പിന്നീട് ജ്യോതിഷം പഠിക്കുകയും, പല പ്രധാന ക്ഷേത്രങ്ങളിലും ശാന്തിയായി ജോലി നോക്കുകയും ചെയ്തു. ഏറ്റവും ഒടുവിൽ പത്തനംതിട്ടയിലെ ഒരു ക്ഷേത്രത്തിൽ മേൽശാന്തിയായി ജോലി നോക്കി വരികയായിരുന്നു. ക്ഷേത്രത്തിനുസമീപത്തു വാടകയ്ക്ക് താമസിക്കുകയായിരുന്നു. പ്രശ്നംവെപ്പിനും പൂജകൾക്കുമായി ആളുകൾ ഇയാളെ സമീപിക്കുക പതിവായി. കഴിഞ്ഞ ദിവസം ഒരു സ്ത്രീ മകൾക്ക് പഠനത്തിൽ താൽപര്യമില്ലെന്നും മറ്റും പറഞ്ഞ് ഇയാളെ സമീപിച്ചു. പരിഹാരമായി ചരട് ജപിച്ച് കെട്ടിയാൽ മതിയെന്ന് പറഞ്ഞ ഇയാൾ, പൂജിക്കാൻ കൊണ്ടുവന്ന തകിട് തിരികെ വാങ്ങുന്നതിന് വേണ്ടി വീട്ടിൽ വന്ന സ്ത്രീയെ പുറത്തിരുത്തിയ ശേഷം, മകളെ അടുത്ത മുറിയിലേക്ക് കൊണ്ടുപോയി ചരട് കെട്ടി കൊടുക്കാനുള്ള ഭാവേന ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. കുട്ടിയുടെ മൊഴി പ്രകാരം ബുധനാഴ്ച രാത്രി പത്തനംതിട്ട പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ രാത്രി വൈകി വീടിന് സമീപത്തുനിന്നും പ്രതിയെ കസ്റ്റഡിയിലെടുത്തു. വിശദ ചോദ്യംചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. തുടർന്ന് വ്യാഴാഴ്ച വൈകീട്ടോടെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഡി.വൈ. എസ്.പി നന്ദകുമാറിന്‍റെ നേതൃത്വത്തിൽ പൊലീസ് ഇൻസ്പെക്ടർ ജിബു ജോൺ, എസ്.ഐമാരായ രതീഷ്, ഷൈജു, എസ്.സി. പി. ഒമാരായ അനുരാജ്, സുനിൽ രാജ്, വിമൽ, വിഷ്ണു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. PTL 13 POOJARI സുരേഷ് ബാബു ------------------------ എൻ.എസ്.എസ് ക്യാമ്പ് സമാപിച്ചു. കലഞ്ഞൂർ: ഗവ.എച്ച്.എസ്.എസിലെ സപ്തദിന സഹവാസ ക്യാമ്പിന്‍റെ സമാപന സമ്മേളനം ജില്ല പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ബീന പ്രഭ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് എസ്. രാജേഷ് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തംഗങ്ങളായ ഷാൻ ഹുസൈൻ, രമാസുരേഷ്, പ്രിൻസിപ്പൽ സക്കീന.എം, ബിജു.ജെ, ഡോ. വിജേഷ്.വി, സജയൻ ഓമല്ലൂർ, പ്രശാന്ത് കലഞ്ഞൂർ, പ്രകാശ്.പി, ജസ്റ്റിൻ ബിജു, പ്രദീപ് കുമാർ ചരുവിള തുടങ്ങിയവർ സംസാരിച്ചു. വ്യാപാരികൾ, കർഷകർ, മാധ്യമ പ്രവർത്തകർ, സേനാവിഭാഗം പ്രവർത്തകർ തുടങ്ങിയവരെ ആദരിച്ചു. ------------------------------------- PTL 10 VALLASADYA ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ നടന്ന അഷ്ടമി രോഹിണി വള്ളസദ്യ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.