മല്ലപ്പള്ളി വീണ്ടും വോളിബാൾ ആവേശത്തിലേക്ക്

മല്ലപ്പള്ളി: വോളിബാൾ പ്രേമികളെ ആവേശത്തിലാക്കി മല്ലപ്പള്ളിയിൽ വീണ്ടും പന്തുകളിയുടെ ആരവം. മല്ലപ്പള്ളി വൈ.എം.സി.എ ആതിഥ്യമരുളുന്ന വോളിബാൾ ടൂർണമെന്‍റിന് വെള്ളിയാഴ്ച തുടക്കമാകും. 21 വരെ നെടുങ്ങാടപ്പള്ളി സി.എം.എസ് ഹൈസ്കൂൾ ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. വെള്ളിയാഴ്ച ടൂർണമെന്‍റ്​ ഭാഗമായി വിളംബര വാഹന ജാഥ നടക്കും. വൈകീട്ട്​ 3.30ന് സി.എം.എസ് ഹൈസ്കൂളിൽ കറുകച്ചാൽ പൊലീസ് ഇൻസ്പെക്ടർ അനിൽകുമാർ ഫ്ലാഗ് ഓഫ് ചെയ്യും. കറുകച്ചാൽ, മല്ലപ്പള്ളി, കുന്നന്താനം പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ ജാഥ പര്യടനം നടത്തും. വൈകീട്ട് ആറിന് മല്ലപ്പള്ളി ടൗണിൽ നൽകുന്ന സ്വീകരണം കീഴ്വായ്പ്പൂര് പൊലlസ് ഇൻസ്പെക്ടർ വിപിൻ ഗോപി നാഥ്​ ഉദ്​ഘാടനം ചെയ്യും. മല്ലപ്പള്ളിക്ക് നഷ്ടമായ വോളിബാളിന്റെ പ്രതാപം തിരിച്ചെത്തുന്ന ആവേശത്തിലാണ് ആരാധകർ. ---------------------------------------------- അപേക്ഷ ക്ഷണിച്ചു മല്ലപ്പള്ളി: എഴുമറ്റൂർ പഞ്ചായത്ത് 2022-23 മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കാലിത്തൊഴുത്ത്, ആട്ടിൻകൂട്, കോഴിക്കൂട് എന്നിവയുടെ ആനുകൂല്യം ലഭിക്കുന്നതിന് അപേക്ഷിക്കാം. എം.ജി.എൻ.ആർ.ഇ.ജി.എസ് സെക്​ഷനിൽ ബന്ധപ്പെടണം. വിവരങ്ങൾക്ക്​: 0469 2650528.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.