കർഷകദിനം ആഘോഷമാക്കി വനിത കർഷകർ

തെങ്ങമം: കൃഷിയിടത്തിൽ നിറപറയും നിലവിളക്കും ഒരുക്കി തോരണം ചാർത്തി അലങ്കരിച്ച് വിളവെടുത്തും വിളവിറക്കിയും കർഷകദിനം ആഘോഷമാക്കി വനിത കർഷകരുടെ വിളവെടുപ്പ് ഉത്സവം. തെങ്ങമം രാജേഷ് ഭവനം സരസമ്മ, സഹോദരി രാജമ്മ, രാധ ഭവനം രാധമ്മ എന്നിവരാണ് കൃഷിയിടത്തിൽ തന്നെ കർഷക ദിനത്തെ അവിസ്മരണീയമാക്കിയത്. ആദ്യ വിളവ് ഏറ്റുവാങ്ങിയും അടുത്ത വർഷത്തേക്കുള്ള വിളവിറക്കിയും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ആശംസകൾ നേർന്നു. അഞ്ചേക്കർ സ്ഥലത്ത് നെൽകൃഷിയും രണ്ടേക്കർ സ്ഥലത്ത് കപ്പയും മറ്റ് പച്ചക്കറികളും കൃഷി ചെയ്ത് ജില്ലയിൽ മികച്ച കർഷകക്കുള്ള മൂന്നാം സ്ഥാനം നേടിയിട്ടുണ്ട് സരസ്സമ്മ. പള്ളിക്കൽ ഗ്രാമ പഞ്ചായത്തും കൃഷി ഭവനും വിവിധ സംഘടനകളും പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്. ജില്ല പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മ, പഞ്ചായത്ത് പ്രസിഡന്‍റ് ​സുശീല കുഞ്ഞമ്മ കുറുപ്പ്, പഞ്ചായത്തംഗങ്ങളായ വി. വിനേഷ്, ജി. പ്രമോദ്, സി.പി.എം. തെങ്ങമം ലോക്കൽ സെക്രട്ടറി സി.ആർ. ദിൻ രാജ്, സി.ഡി.എസ് അംഗം കെ. വാവാച്ചി എന്നിവരും ആശംസകൾ നേർന്നു. വിശിഷ്ടാതിഥികൾക്കെല്ലാം കപ്പ പുഴുക്കും നൽകിയാണ് കർഷകർ യാത്രയാക്കിയത്. PTL ADR Thengamam തെങ്ങമത്ത് വനിത കർഷകരുടെ കൃഷിയിടത്തിലെ വിളവെടുപ്പ് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.