കർകദിനം ആചരിച്ചു

മല്ലപ്പള്ളി: കോട്ടാങ്ങൽ ഗ്രാമ പഞ്ചായത്തും കൃഷി ഭവനും സംഘടിപ്പിച്ച കർഷക ദിനാചരണം പ്രമോദ് നാരായണൻ എം.എൽ.എ ഉദ്ഘാടനം ചെയ്​തു. പഞ്ചായത്ത് പ്രസിഡന്റ് ബിനു ജോസഫ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്ര മോഹൻ മികച്ച കർഷകരെ ആദരിച്ചു. കൃഷി അസി. ഡയറക്ടർ ജിജിമോൾ പി. കുര്യൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജമീലാബീവി, വികസന കാര്യ സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ കെ.ആർ. കരുണാകരൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ദീപ്തി ദാമോദരൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൻ ജോളി ജോസഫ്, വായ്പൂര് സഹകരണ ബാങ്ക് പ്രസിഡന്റ് ഒ.കെ. അഹമ്മദ്, കുടുംബശ്രീ ചെയർപേഴ്സൻ സിന്ധു സാംകുട്ടി, സീനിയർ കൃഷി അസിസ്റ്റന്റ് റാണി കെ.ആർ. സുമൻ എന്നിവർ സംസാരിച്ചു. ഘോഷയാത്ര, വിവിധ കാർഷിക ഉപകരണ പ്രദർശന ഫ്ലോട്ടുകൾ എന്നിവ ആകർഷകമായി. ഫോട്ടോ: കോട്ടാങ്ങൽ പഞ്ചായത്തിൽ കർകദിനാചരണം പ്രമോദ് നാരായണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.