തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്നതിൽ പ്രതിഷേധം

കോന്നി: യു.പി.എ സർക്കാർ ആവിഷ്കരിച്ച മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പിതൃത്വം അവകാശപ്പെടുന്ന സി.പി.എം നടപടി പരിഹാസ്യമാണെന്ന് ഐ.എൻ.ടി.യു.സി ജില്ല പ്രസിഡന്റ്‌ ജ്യോതിഷ് കുമാർ മലയാലപ്പുഴ പറഞ്ഞു. കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് മുന്നിൽ ഐ.എൻ.ടി.യു.സി നേതൃത്വത്തിൽ മഹാത്മാഗാന്ധി തൊഴിലുറപ്പ് യൂനിയൻ സമരം തുടങ്ങുന്നതിന്റെ ജില്ലതല ഉദ്ഘാടനം കോന്നി പോസ്റ്റ്‌ ഓഫിസ് പടിക്കൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. കോന്നി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ സുലേഖ വി. നായർ അധ്യക്ഷത വഹിച്ചു. റോബിൻ പീറ്റർ, ദീനാമ്മ റോയി, ജി. ശ്രീകുമാർ, വി.എൻ. ജയകുമാർ, മോഹൻ കുമാർ കോന്നി, റോജി ബേബി, ഡെയ്സി മാത്തൻ, ശോഭ മുരളി, സിന്ധു സന്തോഷ്‌, അർച്ചന ബാലൻ, നിഷ അനീഷ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.