പതാക കയറിൽ കുരുങ്ങി; ഉയർത്തിയത്​ രണ്ടാം ശ്രമത്തിൽ

പത്തനംതിട്ട: സ്വാതന്ത്ര്യദിനാഘോഷത്തിലെ ഏറ്റവും പ്രധാന ചടങ്ങായ ദേശീയ പതാക ഉയർത്തലിനുള്ള ആദ്യ ശ്രമം പാളി. ജില്ല സ്​റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ മന്ത്രി വീണ ജോർജ് പതാക ഉയർത്താൻ ​ശ്രമിച്ചപ്പോൾ പാതി ഉയരത്തിൽ എത്തിയപ്പോൾ പതാക, കെട്ടിയ കയറിൽ കുടുങ്ങി. പതാക മുകളി​​ലെത്തിച്ചെങ്കിലും നിവരാതെ വന്നതോടെ ഉദ്യോഗസ്ഥർ താഴെ ഇറക്കി. ഇതിനിടെ ദേശീയഗാനവും ആലപിക്കാൻ തുടങ്ങിയിരുന്നു. പതാക കെട്ടിയതിലെ അപാകത പരിഹരിച്ചശേഷം പൊലീസ് ഉദ്യോഗസ്ഥരാണ് വീണ്ടും പതാക ഉയർത്തിയത്. തുടർന്ന് മന്ത്രിയും കലക്ടറും ദേശീയ പതാകയെ അഭിവാദ്യം ചെയ്തു. പതാക ഉയർത്തലിൽ അപാകത ഉണ്ടാകാൻ ഇടയാക്കിയ സാഹചര്യം അന്വേഷിക്കുമെന്ന്​ കലക്ടർ അറിയിച്ചു. ചിത്രം PTL 11 FLAG ദേശീയ പതാക ഉയർത്താനുള്ള ശ്രമത്തി​നിടെ കയറിൽ കുരുങ്ങിയപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.