കോഴഞ്ചേരി: ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ പ്രസിദ്ധമായ ചോതി അളവിനായി ഇത്തവണ ആറന്മുള പടശേഖരങ്ങളില്‍ വിളയിച്ച നെല്ല് കര്‍ഷകര്‍ സമര്‍പ്പിക്കും. കുട്ടനാട്ടില്‍നിന്ന് പുന്നെല്ല് സംഭരിച്ചാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ ചടങ്ങുകള്‍ക്ക് നല്‍കിയിരുന്നത്. ആറന്മുള പാടശേഖരങ്ങളില്‍ വീണ്ടും നെല്‍കൃഷി തുടങ്ങിയതിനാല്‍ കര്‍ഷകരുടെ കൂട്ടായ്‌മയില്‍നിന്ന് സംഭരിക്കും. ആറന്മുള പാടങ്ങളിലെ നെല്ലാണ് ആചാരങ്ങളുടെ ഭാഗമായ ചോതി അളവിനും തിരുവോണത്തോണിയില്‍ അരിയായി കൊണ്ടുവരുന്നതിനും നല്‍കിയിരുന്നത്. ആറന്മുളയിൽ ഓണനാളുകളില്‍ ആരും പട്ടിണി കിടക്കരുതെന്ന് ഉറപ്പാക്കുന്ന ആചാരം എന്ന നിലയിലാണ് ചോതി അളവ് നടത്തിയിരുന്നത്. ചോതി അളവിനും തിരുവോണത്തോണിക്കും ആവശ്യമായ 50 പറ നെല്ല് ആറന്മുള പഞ്ചായത്ത് പ്രസിഡന്റ്, കൃഷി ഓഫിസര്‍, ആറന്മുളയിലെ മികച്ച കര്‍ഷകനായ ഉത്തമന്റെയും നേതൃത്വത്തിലാണ് സമര്‍പ്പിക്കുന്നത്. 31ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍ ക്ഷേത്രാങ്കണത്തില്‍ നെല്ല് ഏറ്റുവാങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.