കല്ലേലി കാവ് ബഹുമുഖ പ്രതിഭ പുരസ്‌കാരം എൻ. നവനീതിന്

പത്തനംതിട്ട: കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ (മൂലസ്ഥാനം) തനത് പാരമ്പര്യ കലാരൂപമായ കുംഭപ്പാട്ടിന്‍റെ കുലപതിയും ഊരാളി പ്രമുഖനുമായിരുന്ന കൊക്കാത്തോട് ഗോപാലൻ ഊരാളിയുടെ സ്മരണാർഥം കല്ലേലി കാവ് ഏർപ്പെടുത്തിയ 2022ലെ ബഹുമുഖ പ്രതിഭ പുരസ്‌കാരം പ്രഖ്യാപിച്ചു. കനൽ പാട്ട്ക്കൂട്ടം നാടൻപാട്ട് സംഘത്തിലെ അംഗവും 15 വര്‍ഷമായി ഗോത്ര-വംശീയ പടയണി നാടൻപാട്ട് കലാരംഗത്ത് സജീവമായ പ്രമാടം പഞ്ചായത്ത് പ്രസിഡന്റുകൂടിയായ പത്തനംതിട്ട വലഞ്ചുഴി മുരുപ്പേല്‍ വീട്ടില്‍ എൻ. നവനീതിനാണ്​ പുരസ്കാരം. കേരള സാംസ്കാരിക വകുപ്പ് കേരള ഫോക്​ലോര്‍ അക്കാദമി എന്നിവയുടെ വജ്ര ജൂബിലി ഫെലോഷിപ് നേടിയിട്ടുണ്ട്. ഇലന്തൂര്‍, വലഞ്ചുഴി പടയണി സംഘത്തിലെ അംഗമാണ്. നാടൻപാട്ടുകളുടെയും നാട്ടുകലകളുടെയും പ്രചാരണാർഥം പത്തനംതിട്ട ജില്ല കേന്ദ്രമാക്കി ആദ്യമായി വായ്മൊഴി പത്തനംതിട്ട എന്ന സമിതി രൂപവത്​കരിച്ചു. കുട്ടികളെ നാടൻപാട്ട് പരിശീലിപ്പിക്കുന്നു. ഈ മാസം 21ന് രാവിലെ 10ന്​ കല്ലേലി കാവിൽ പ്രതിഭ പുരസ്‌കാരം സമർപ്പിക്കുമെന്ന് കാവ് പ്രസിഡന്‍റ്​ അഡ്വ. സി.വി. ശാന്തകുമാർ അറിയിച്ചു. ---------- PTL 11 NAVANEETH എൻ. നവനീത്​ ------ ആവേശമായി വാക്കത്തൺ പത്തനംതിട്ട: ആസാദി കാ അമൃത് മഹോത്സവ ഭാഗമായി ഭക്ഷ്യസുരക്ഷ വകുപ്പും ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സിലും സംഘടിപ്പിച്ച ഈറ്റ് റൈറ്റ് കാമ്പയിൻ വാക്കത്തൺ കലക്ടർ ഡോ. ദിവ്യ എസ്. അയ്യർ ഫ്ലാഗ്ഓഫ് ചെയ്തു. കലക്ടറേറ്റ് അങ്കണത്തില്‍നിന്ന് ആരംഭിച്ച വാക്കത്തണ്‍ സെന്‍ട്രല്‍ ജങ്​ഷനില്‍ അവസാനിച്ചു. ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സിൽ പ്രസിഡന്റ് കെ. അനില്‍കുമാർ, ഫുഡ് സേഫ്റ്റി ഓഫിസര്‍മാരായ എസ്. പ്രശാന്ത്, അസീം, ഇന്ദുബാല, പ്രശാന്ത് കുമാർ, വിദ്യാര്‍ഥികൾ തുടങ്ങിയവര്‍ പങ്കെടുത്തു. -- സ്വയംതൊഴില്‍ സംരംഭം തുടങ്ങാം പത്തനംതിട്ട: ജില്ല എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ വിവിധ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്ത അഭ്യസ്തവിദ്യരായ യുവതീയുവാക്കള്‍ക്ക് സ്വയംതൊഴില്‍ സംരംഭം തുടങ്ങാനുള്ള അപേക്ഷ ക്ഷണിച്ചു. കെസ്‌റു, മള്‍ട്ടി പര്‍പ്പസ് സര്‍വിസ് സെന്റേഴ്‌സ്/ജോബ് ക്ലബ്, ശരണ്യ, നവജീവന്‍, കൈവല്യ പദ്ധതികളിലൂടെ 65 വയസ്സ്​​ ​വരെയുള്ളവരും വിധവകളും ഉൾപ്പെടെയുള്ളവർക്ക്​ വായ്പ ലഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.