ഓട്ടോറിക്ഷയിൽനിന്ന്​ മദ്യം പിടികൂടി

തിരുവല്ല: ഓട്ടോറിക്ഷയിൽ കടത്തിയ പത്ത് ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യവുമായി തലവടി സ്വദേശി പുളിക്കീഴ് പൊലീസിന്‍റെ പിടിയിലായി. എടത്വ തലവടി ആനപ്രാമ്പാൽ പടിഞ്ഞാറേത്ത് വീട്ടിൽ വിനോജിയാണ്​ (46) വെള്ളിയാഴ്ച രാവിലെ 11ഓടെ പുളിക്കീഴിൽനിന്ന്​ പിടിയിലായത്. പുളിക്കീഴ് ബിവറേജസ് ഔട്ട്​ലറ്റിൽനിന്ന്​ മദ്യം വാങ്ങി മടങ്ങുകയായിരുന്നു. ഓട്ടോറിക്ഷയുടെ പിൻവശത്ത് ചാക്കിൽ ഒളിപ്പിച്ച മദ്യക്കുപ്പികൾ പൊലീസ് പിടിച്ചെടുത്തു. ഇതുസംബന്ധിച്ച്​ പുളിക്കീഴ് സി.ഐ ഇ.ഡി. ബിജുവിന് രഹസ്യവിവരം ലഭിച്ചിരുന്നു. എടത്വ, തലവടി പ്രദേശങ്ങളിൽ ചില്ലറവിൽപന നടത്താനാണ് മദ്യം വാങ്ങിയതെന്ന് ഇയാൾ പൊലീസിനോട്​ പറഞ്ഞു. മദ്യവുമായി മുമ്പും ഇയാൾ പൊലീസിന്‍റെ പിടിയിലായിട്ടുണ്ട്. ഒരുവർഷമായി വിനോജി മദ്യവിൽപന നടത്തിവരുന്നതായായി വിവരം ലഭിച്ചെന്ന്​ എസ്.ഐ കവിരാജ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.