ഓണം ഖാദി ജില്ലതല മേള തുടങ്ങി

പത്തനംതിട്ട: ഖാദി മേഖലക്ക്​ ഉണര്‍വേകുന്നതിന് ഓണത്തിന് പുതുവസ്ത്രം ഖാദിയില്‍ നിന്നാകണമെന്ന് വ്യക്തിപരമായി തീരുമാനമെടുക്കണമെന്ന് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. ഓണം ഖാദി ജില്ലതല മേളയുടെയും നവീകരിച്ച ഇലന്തൂര്‍ ഖാദി വില്‍പന ശാലയുടെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിച്ചു. ഖാദി ബോര്‍ഡ് മെംബര്‍ സാജന്‍ തോമസ് ആദ്യവില്‍പന നടത്തി. ഇലന്തൂര്‍ സോപ്പ് യൂനിറ്റില്‍ പുതിയതായി നിര്‍മിച്ച 150 ഗ്രാം ഖാദിബാര്‍ സോപ്പിന്റെ വിതരണോദ്ഘാടനം ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി നിര്‍വഹിച്ചു. സെപ്റ്റംബര്‍ 7 വരെ കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡും അംഗീകൃത ഖാദി സ്ഥാപനങ്ങളും ചേര്‍ന്നാണ് ഓണം ഖാദി മേള സംഘടിപ്പിക്കുന്നത്. ഓണക്കാലത്ത് ഖാദി വസ്ത്രങ്ങള്‍ക്ക് 30 ശതമാനം സര്‍ക്കാര്‍ റിബേറ്റ് ലഭിക്കും. ഫോട്ടോ PTL 16 Khadhi HEALTH MINISTER ഓണം ഖാദി ജില്ലതല മേളയുടെയും നവീകരിച്ച ഇലന്തൂര്‍ ഖാദി വില്‍പന ശാലയുടെയും ഉദ്ഘാടനം മന്ത്രി വീണ ജോര്‍ജ് നിര്‍വഹിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.