കുളനട പഞ്ചായത്ത് ഓഫിസിലേക്ക് ഡി.വൈ.എഫ്.ഐ മാർച്ച്

കുളനട: ബി.ജെ.പി തമ്മിലടി കാരണം ഭരണം പ്രതിസന്ധിയിലായ നടത്തി. കഴിഞ്ഞ ദിവസത്തെ പഞ്ചായത്ത് കമ്മിറ്റിയിൽ ബി.ജെ.പി വാർഡ് അംഗവും പഞ്ചായത്ത് പ്രസിഡന്‍റും തമ്മിൽ വാക്കേറ്റം നടക്കുകയും പഞ്ചായത്ത് പ്രസിഡന്‍റ്​ കുഴഞ്ഞുവീഴുകയും ചെയ്തിരുന്നു. വാർഡുകളിൽ തെരുവുവിളക്കുകൾ തെളിയാതായിട്ട് മൂന്ന്​ മാസത്തിലധികമായി. പ്ലാസ്റ്റിക് മാലിന്യം സംസ്കരണം ചെയ്യാൻ കഴിയാതെ ഭരണ സമിതി ഇരുട്ടിൽ തപ്പുകയാണെന്നും ഡി.വൈ.എഫ്.ഐ ആരോപിച്ചു. സി.പി.എം പന്തളം ഏരിയ സെക്രട്ടറി ആർ. ജ്യോതികുമാർ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ പന്തളം ബ്ലോക്ക്‌ സെക്രട്ടറി സന്ദീപ്, പ്രസിഡന്‍റ്​ ശ്രീഹരി, കുളനട മേഖല സെക്രട്ടറി അനൂപ്, ഉളനാട് മേഖല സെക്രട്ടറി അഖിൽ, സുജിത് തുടങ്ങിയവർ സംസാരിച്ചു. ഫോട്ടോ: ഡി.വൈ.എഫ്.ഐ കുളനട പഞ്ചായത്ത് ഓഫിസിലേക്ക് നടത്തിയ മാർച്ച് സി.പി.എം പന്തളം ഏരിയ സെക്രട്ടറി ആർ. ജ്യോതികുമാർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.