കേന്ദ്രത്തിന്‍റെ ജനക്ഷേമ പദ്ധതികള്‍ സംസ്ഥാനത്തും നടപ്പാക്കണം -കെ. സുരേന്ദ്രന്‍

പത്തനംതിട്ട: എല്ലാ വീടുകളിലും പതാക ഉയര്‍ത്തണമെന്നുള്ള കേന്ദ്രസര്‍ക്കാറിന്‍റെ ആവശ്യത്തിന് പിന്തുണ നല്‍കിയതുപോലെ നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പാക്കുന്ന എല്ലാ ജനക്ഷേമ പദ്ധതികളും വികസനപ്രവര്‍ത്തനങ്ങളും അതേ മാതൃകയില്‍ നമ്മുടെ സ്ഥാനത്തും നടപ്പാക്കാന്‍ മുഖ്യമന്ത്രി തയാറാകണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. യുവമോര്‍ച്ച ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി നടത്തിയ തിരംഗയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡന്റ് നിഥിന്‍ ശിവ അധ്യക്ഷനായിരുന്നു. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രഫുല്‍കൃഷ്ണ, ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ. പന്തളം പ്രതാപന്‍, ദക്ഷിണമേഖല പ്രസിഡന്റ് കെ. സോമന്‍, ജില്ല പ്രസിഡന്റ് വി.എ. സൂരജ്, ജില്ല ജനറല്‍ സെക്രട്ടറി അയിരൂര്‍ പ്രദീപ് എന്നിവര്‍ സംസാരിച്ചു. ഫോട്ടോ: PTL 17 THIRANG YATHRA PTA യുവമോര്‍ച്ച ജില്ല കമ്മിറ്റി നടത്തിയ തിരംഗയാത്ര ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു കോൺഗ്രസ്​ ഇന്ത്യയുടെ ആത്മാവ് കുടികൊള്ളുന്ന രാഷ്ട്രീയ പ്രസ്ഥാനം -പി.സി. വിഷ്ണുനാഥ് റാന്നി: ഇന്ത്യയുടെ ആത്മാവ് കുടികൊള്ളുന്ന രാഷ്ട്രീയ പ്രസ്ഥാനമാണ് ഇന്ത്യൻ നാഷനൽ കോൺഗ്രസെന്ന് എ.ഐ.സി.സി സെക്രട്ടറി പി.സി. വിഷ്ണുനാഥ് എം.എൽ.എ. ഡി.സി.സി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ നയിക്കുന്ന ആസാദി കാ ഗൗരവ് പദയാത്രയുടെ എഴുമറ്റൂർ ബ്ലോക്കിലെ പര്യടനത്തിന്‍റെ സമാപന സമ്മേളനം ചുങ്കപ്പാറയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ ചരിത്രത്തെ മാറ്റിനിർത്തിക്കൊണ്ട് ഇന്ത്യക്ക്​ മറ്റൊരു ചരിത്രമില്ല. സ്വാതന്ത്ര്യസമര സേനാനികളെയും രാജ്യത്തിന്‍റെ ചരിത്രത്തെയും തിരുത്തുവാനുള്ള ശ്രമത്തിലാണ് കമ്യൂണിസ്റ്റുകാരും ബി.ജെ.പിയും. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കൊച്ചുമോൻ വടക്കേൽ അധ്യക്ഷതവഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.