കെ.എസ്.ആർ.ടി.സി സർവിസ് വെട്ടിക്കുറക്കൽ: യൂത്ത് കോൺഗ്രസ് ധർണ നടത്തി

റാന്നി: ഡീസൽ ക്ഷാമത്തി‍ൻെറ പേര് പറഞ്ഞ് ഗ്രാമീണ മേഖലയിലെ സർവിസുകൾ വെട്ടിക്കുറക്കുന്ന കെ.എസ്.ആർ.ടി.സി മാനേജ്മെന്‍റ്​ നടപടി സാധാരണ ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കലാണെന്ന് യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ല പ്രസിഡന്‍റ്​ എം.ജി. കണ്ണൻ. യൂത്ത് കോൺഗ്രസ്‌ റാന്നി കെ.എസ്.ആർ.ടി.സി ഓപറേറ്റിങ് സെന്‍ററിന്​ മുന്നിൽ നടത്തിയ ധർണ ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം പ്രസിഡന്‍റ്​ പ്രവീൺ രാജ് രാമൻ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ്​ രാജു മരുതികൽ, പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്‍റ്​ അനിത അനിൽകുമാർ, എ.ടി. ജോയിക്കുട്ടി, എ.ജി. ആനന്ദൻ പിള്ള, പ്രമോദ് മന്ദമരുതി, ബെന്നി മഠത്തുംപടി, ഷിബു തോണിക്കടവിൽ, അരവിന്ദ് വെട്ടിക്കൽ, റൂബി കോശി, സൗമ്യ ജി. നായർ, ശ്രീകുമാർ, ബിജി വർഗീസ്, ജിജി, ഷിജോ ചേന്നമല, ജോബിൻ കോട്ടയിൽ ജെവിൻ കാവുങ്കൽ, നിഷാദ് മടത്തുംമുറി, ആൽഫിൻ പുത്തൻ കയ്യാലക്കൽ, വിനീത് പെരുമേത്, സുജിൻ ജോൺ എന്നിവർ സംസാരിച്ചു. Ptl rni_2 youth ഫോട്ടോ: യൂത്ത് കോൺഗ്രസ്‌ റാന്നി കെ.എസ്.ആർ.ടി.സി ഓപറേറ്റിങ് സെന്‍ററിന്​ മുന്നിൽ സംഘടിപ്പിച്ച ധർണയുടെ ഉദ്​ഘാടനം പ്രസിഡന്‍റ്​ എം.ജി. കണ്ണൻ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.