തുമ്പമൺ: തുമ്പമൺ പഞ്ചായത്തിലെ 13ാംവാർഡിലെ കരിമ്പിലാക്കൽ ഭാഗത്ത് കൃഷി ആവശ്യത്തിന് സ്ഥാപിച്ച ഷട്ടർ സ്വകാര്യ വ്യക്തികൾ താഴ്ത്തിയതിനെ തുടർന്ന് വാർഡിലെ നെടുങ്ങോട്ട് പുഞ്ചയുടെ സമീപങ്ങളിൽ താമസിക്കുന്ന 25 വീടുകളിൽ അപ്രതീക്ഷിതമായി വെള്ളം കയറി. വീടുകളിലേക്കുള്ള വഴികൾ വെള്ളത്തിനടിയിലായി. എത്തവാഴ, മരച്ചീനി ഉൾപ്പെടെയുള്ളവ വെള്ളം കയറി നശിച്ചു. ഇത് സംബന്ധിച്ച് പരിസരവാസികൾ തുമ്പമൺ പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകി. വില്ലേജ് ഓഫിസിലും കലക്ടറെയും പരിസരവാസികൾ പരാതി അറിയിച്ചിട്ടുണ്ട്. കരിമ്പിലാക്കൽ ഭാഗത്ത് ഷട്ടർ താഴ്ത്തുന്നതിന് ചുമതല പഞ്ചായത്ത് എടുക്കണമെന്നും ഇടക്കുന്ന് വടക്ക് മൂഴിക്കൽ ഭാഗത്ത് ഒരു ബണ്ട് സ്ഥാപിച്ച് ഷട്ടറിട്ട് നെടുങ്ങോട്ട് പുഞ്ച ഭാഗത്തേക്കുള്ള വെള്ളത്തിൻെറ ഒഴുക്കിനെ നിയന്ത്രിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും പരിസരവാസികൾ ആവശ്യപ്പെട്ടു. ഫോട്ടോ: അപ്രതീക്ഷിതമായി തുമ്പമൺ കരിമ്പിലാക്കൽ ഭാഗത്തെ വെള്ളം റോഡിൽ കയറിയപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.