മാധ്യമപ്രവര്‍ത്തകര്‍ക്ക്​ പ്രാദേശിക മാധ്യമ ശില്‍പശാല

പത്തനംതിട്ട: കേന്ദ്ര വാര്‍ത്ത വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള തിരുവനന്തപുരം പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, പത്തനംതിട്ട പ്രസ് ക്ലബുമായി സഹകരിച്ച് പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ക്ക്​ മാധ്യമ ശില്‍പശാല സംഘടിപ്പിച്ചു. ഓണ്‍ലൈന്‍ ചികിത്സ സംവിധാനമായ ഇ-സഞ്ജീവനി ഉള്‍പ്പെടെ കേന്ദ്ര സർക്കാർ ക്ഷേമ പദ്ധതികള്‍ ജനങ്ങളിലേക്കെത്തിക്കുന്നതില്‍ പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്ക് പങ്കുവഹിക്കാനാകുമെന്ന് ശില്‍പശാല ഉദ്ഘാടനം ചെയ്ത പത്തനംതിട്ട പ്രസ് ക്ലബ് പ്രസിഡന്റ് സജിത്ത് പരമേശ്വരന്‍ പറഞ്ഞു. പത്രപ്രവര്‍ത്തക വിദ്യാർഥികള്‍ക്ക് പി.ഐ.ബിയില്‍ ഇന്റേണ്‍ഷിപ് സൗകര്യം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതായി അധ്യക്ഷത വഹിച്ച പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ വി. പളനിച്ചാമി അറിയിച്ചു. പി.ഐ.ബിയുടെ കൊച്ചി, തിരുവനന്തപുരം ഓഫിസുകളിലാകും ഇതിന് അവസരം ഒരുക്കുക. വ്യാജ വാര്‍ത്തകള്‍ക്കും പെയ്ഡ് ന്യൂസുകള്‍ക്കുമെതിരായി പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. 'വാര്‍ത്തകളെ ഹൃദ്യമാക്കല്‍' എന്ന വിഷയത്തില്‍ ന്യൂ ഇന്ത്യൻ എക്സ്​പ്രസ് അസോസിയേറ്റ് എഡിറ്റര്‍ ബി. ശ്രീജന്‍, ആരോഗ്യമേഖലയിലെ കേന്ദ്ര പദ്ധതികളെക്കുറിച്ച് മാതൃഭൂമി ആലപ്പുഴ മുന്‍ ബ്യൂറോ ചീഫ് എസ്.ഡി വേണുകുമാര്‍, കാര്‍ഷികമേഖലയിലെ നൂതന സാങ്കേതികവിദ്യകളെക്കുറിച്ച് തിരുവനന്തപുരം ഐ.സി.എ.ആര്‍ - സി.ടി.സി.ആര്‍.ഐ ഡയറക്ടര്‍ ഡോ. എം.എന്‍. ഷീല എന്നിവര്‍ ക്ലാസെടുത്തു. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ തിരുവനന്തപുരം ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍. ദേവന്‍ എന്നിവർ സംസാരിച്ചു. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ തിരുവനന്തപുരം അസിസ്റ്റന്റ് ഡയറക്ടര്‍ നവീന്‍ ശ്രീജിത്ത് യു.ആര്‍ സ്വാഗതവും മീഡിയ ആൻഡ്​ കമ്യൂണിക്കേഷന്‍ ഓഫിസര്‍ ഗോപകുമാര്‍ പി. നന്ദിയും പറഞ്ഞു. Ptl rni_1 pib പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ക്ക്​ പത്തനംതിട്ടയിൽ സംഘടിപ്പിച്ച ശില്‍പശാല പ്രസ് ക്ലബ് പ്രസിഡന്റ് സജിത്ത് പരമേശ്വരൻ ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.