പത്തനംതിട്ട: ഓണക്കാലത്ത് മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉപാദനവും വിപണനവും കൂടാനുള്ള സാധ്യത കണക്കിലെടുത്ത് ജില്ലയിൽ എക്സൈസ് വകുപ്പ് ഈമാസം അഞ്ച് മുതൽ സെപ്റ്റംബർ 12 വരെ ജാഗ്രത ദിനങ്ങളായി പ്രഖ്യാപിച്ചു. ഡെപ്യൂട്ടി എക്സൈസ് കമീഷണറുടെ ഓഫിസ് കേന്ദ്രീകരിച്ച് 24 മണിക്കൂറും പ്രവർത്തിക്കുന്ന എക്സൈസ് കൺട്രോൾ റൂം തുറന്നു. ജില്ലയിലെ രണ്ട് ഓഫിസ് കേന്ദ്രമാക്കി രണ്ട് സ്ട്രൈക്കിങ് ഫോഴ്സ് പ്രത്യേകം രൂപവത്കരിച്ചു. പരാതികളിലും രഹസ്യവിവരങ്ങളിലും അടിയന്തര നടപടി എടുക്കും. സംശയാസ്പദ സാഹചര്യങ്ങളിൽ അടിയന്തമായി ഇടപെടാൻ ഡെപ്യൂട്ടി എക്സൈസ് കമീഷണറുടെ പ്രത്യേക ഇന്റലിജൻസ് ടീമിനെ സജ്ജമാക്കി. മദ്യം, മയക്കുമരുന്ന് എന്നിവയുടെ വിപണനം നിരീക്ഷിക്കാനും റിപ്പോര്‍ട്ട് ചെയ്യാനും ഷാഡോ എക്സൈസ് ടീമിനെ നിയോഗിച്ചു. മദ്യ ഉൽപാദന വിപണന കേന്ദ്രങ്ങളിലും വനപ്രദേശങ്ങളിലും പൊലീസ്, ഫോറസ്റ്റ്, റവന്യൂ വകുപ്പുകളുമായി സഹകരിച്ച് സംയുക്ത റെയ്ഡ് ആരംഭിച്ചു. -------------------------------------------------------- 'ആനുകൂല്യം ലഭ്യമാക്കണം' പത്തനംതിട്ട: അസംഘടിത തൊഴിലാളികൾക്ക് ലഭിക്കുന്ന മുഴുവൻ ആനുകൂല്യങ്ങളും വിവാഹ ഏജന്റുമാർക്കും വിവാഹ ഏജൻസികൾക്കും ലഭ്യമാക്കണമെന്നും തൊഴിൽ സുരക്ഷിതത്വം ഉറപ്പാക്കണമെന്നും വിവാഹ ഏജന്റുമാരുടെയും വിവാഹ ഏജൻസികളുടെയും യോഗം ആവശ്യപ്പെട്ടു. കേരള സ്റ്റേറ്റ് മാര്യേജ് ബ്യൂറോ ആൻഡ് ഏജന്റ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ.എം. രവീന്ദ്രൻ യോഗം ഉദ്ഘാടനം ചെയ്തു. കെ. പ്രദീപ് അധ്യക്ഷത വഹിച്ചു. ജെന്റിൽ ജിൽസാദ്, ടി.കെ. ബിജു, ഇ.എം. ജോയി, സി.ഡി. രാജപ്പൻ എന്നിവർ സംസാരിച്ചു. രാജു എബ്രഹാം സ്വാഗതവും ടി.കെ. സുരേഷ് നന്ദിയും പറഞ്ഞു. PTL 13 BROKERS MEET വിവാഹ ഏജന്റുമാരുടെയും വിവാഹ ഏജൻസികളുടെയും യോഗം കെ.എം. രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു ---------------------------- അപേക്ഷ ക്ഷണിച്ചു പത്തനംതിട്ട: 2022-23 സാമ്പത്തികവര്‍ഷത്തില്‍ ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ രാത്രികാല മൃഗചികിത്സ സേവനം നല്‍കാൻ കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴില്‍രഹിതരായ വെറ്ററിനറി സയന്‍സ് ബിരുദധാരികളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. ഇവരുടെ അഭാവത്തില്‍ സര്‍വിസില്‍നിന്ന് വിരമിച്ചവരെയും പരിഗണിക്കും. ഫോണ്‍: 0468 2322762.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.