പത്തനംതിട്ട: എമർജിങ് കേരള പദ്ധതി പ്രകാരം രണ്ട് കോടി ചെലവിട്ട് തുടങ്ങാനിരുന്ന പരിസ്ഥിതി സൗഹൃദ ടൂറിസം പദ്ധതിക്ക് കോയിപ്രം പഞ്ചായത്ത് തടസ്സം നിൽക്കുന്നതായി പ്രവാസിയായ കോയിപ്രം വടാത്ത് വീട്ടിൽ മാത്യു വാർത്ത സമ്മേളനത്തിൽ ആരോപിച്ചു. പഞ്ചായത്ത് അംഗീകരിച്ച പ്ലാൻ പ്രകാരം ഒരു വർഷം മുമ്പ് നിർമാണം പൂർത്തിയാക്കിയ കെട്ടിടത്തിന് നമ്പർ ഇട്ടു നൽകുന്നതിന് അപേക്ഷിച്ചെങ്കിലും ഇതുവരെ നൽകിയില്ല. പല കാരണങ്ങൾ പറഞ്ഞ് വൈകിപ്പിക്കുകയാണ്. പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് 2017ൽ പ്ലാൻ സമർപ്പിച്ചെങ്കിലും അനുമതി നൽകിയില്ല. പഞ്ചായത്തിന്റെ നിർദേശപ്രകാരം പത്ത് തവണ പ്ലാനിൽ മാറ്റം വരുത്തി സമർപ്പിച്ചു. പ്രദേശവാസികളായ രണ്ട് വ്യക്തികളുടെ പരാതികളുടെ അടിസ്ഥാനത്തിലാണ് പഞ്ചായത്ത് അനുമതികൾ നൽകാത്തത്. ഈ വ്യക്തികൾ പരാതി പിൻവലിക്കാൻ തന്നോട് പണം ചോദിച്ചെന്ന് മാത്യു പറഞ്ഞു. ഏപ്രിലിൽ നടന്ന മീറ്റ് ദ മിനിസ്റ്റർ പരിപാടിയിൽ തന്റെ പരാതിയിൽ ഒരാഴ്ചക്കകം തീരുമാനമെടുക്കണമെന്ന് നിർദേശം നൽകിയിരുന്നു കെട്ടിട നമ്പർ നൽകാൻ കഴിഞ്ഞ മാസം 26ന് ഹൈകോടതി നിർദേശം നൽകിയിട്ടും നടപടിയെടുത്തില്ലെന്ന് മാത്യു പറഞ്ഞു. അതേസമയം, കെട്ടിടത്തിന് ചൊവ്വാഴ്ച നമ്പരിട്ടുകൊടുത്തുവെന്ന് പഞ്ചായത്ത്പ്രസിഡന്റ് പറഞ്ഞു. രണ്ടാം ഘട്ടം പ്ലാനിന് ഉടനെ അംഗീകാരം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.