റാന്നി താലൂക്കാശുപത്രി പരിസരത്ത് ദുർഗന്ധം

* അധികൃതർ അറിയാൻ slug റാന്നി: വമിക്കുന്നതായി പരാതി. പുതിയ കെട്ടിടത്തിന്റെ കാഷ്വാലിറ്റിക്ക്​ മുൻഭാഗത്ത്​ മലിനജലം കെട്ടിക്കിടക്കുകയാണ്​. ദിവസേന നൂറുകണക്കിന് രോഗികളും, കൂട്ടിരിപ്പുകാരും എത്തുന്ന ആശുപത്രിയായിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടാകുന്നില്ല. കക്കൂസ് മാലിന്യം പൊട്ടിയൊഴുകുകയാണെന്നാണ് ഇവിടെയെത്തുന്നവരുടെ ആരോപണം. ആശുപത്രി പരിസരത്ത് സ്ഥാപിച്ചിരിക്കുന്ന ബയോഗ്യാസ് പ്ലാന്‍റിൽ നിന്നും വമിക്കുന്ന ദുർഗന്ധമാണെന്നും പറയുന്നു. കെട്ടിക്കിടക്കുന്ന മലിനജലം, മഴക്കാലത്ത് ഒഴുകിയെത്തുന്നതായും പറയുന്നു. ദുർഗന്ധം ഇല്ലാതാക്കാൻ നടപടി ഉണ്ടാകണമെന്നാണ് ആവശ്യം. Ptl rni_4 hospital റാന്നി താലൂക്കാശുപത്രിയിൽ കാഷ്വാലിറ്റിക്ക്​ മുന്നിൽ കെട്ടി നിൽക്കുന്ന മലിനജലത്തിനടുത്ത് നിന്ന് ഭക്ഷണം വാങ്ങുന്ന രോഗികളും, കൂട്ടിരിപ്പുകാരും

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.