റാന്നി: കാഞ്ഞീറ്റുകര ഫാമിലി ഹെൽത്ത് സെന്ററിൽ തിങ്കളാഴ്ച മുതൽ സായാഹ്ന ഒ.പി ആരംഭിക്കാൻ തീരുമാനമായി. അഡ്വ. പ്രമോദ് നാരായണൻ എം.എൽ.എയുടെ നിർദേശത്തെ തുടർന്നാണ് തീരുമാനം. ആശുപത്രി വികസനം സംബന്ധിച്ച് ചർച്ചചെയ്യാൻ എം.എൽ.എ വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനം. നിലവിൽ എല്ലാ ദിവസവും ഉച്ചവരെ മാത്രമേ ആശുപത്രിയിൽ രോഗികളെ പരിശോധിച്ചിരുന്നുള്ളൂ. അയിരൂർ മേഖലയിലെ പാവപ്പെട്ടവർക്ക് കൂടുതൽ പ്രയോജനം ചെയ്യനാണ് സായാഹ്ന ഒ.പികൂടി ആരംഭിക്കാൻ എം.എൽ.എ നിർദേശിച്ചത്. 36 ലക്ഷം രൂപയുടെ ആശുപത്രി നവീകരണ പ്രവർത്തനങ്ങൾ അടിയന്തരമായി നടപ്പാക്കുമെന്നും എം.എൽ.എ യോഗത്തിൽ അറിയിച്ചു. കൂടാതെ ആശുപത്രി നിർമാണവുമായി ബന്ധപ്പെട്ട് മാസ്റ്റർപ്ലാൻ തയാറാക്കി നൽകാൻ കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ ജോസഫിനെ എം.എൽ.എ ചുമതലപ്പെടുത്തി. നിലവിൽ ഒരു സിവിൽ സർജനും അഞ്ച് അസി. സർജൻമാരും രണ്ട് നഴ്സിങ് സൂപ്രണ്ടുമാരും അഞ്ച് നഴ്സിങ് അസിസ്റ്റന്റുമാരുമാണ് ആശുപത്രിയിലുള്ളത്. ഇവരുടെ ഡ്യൂട്ടി സമയം ക്രമീകരിച്ചാണ് സായാഹ്ന ഒ.പി ആരംഭിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണി പ്ലാച്ചേരിൽ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ എൽസ തോമസ്, അംഗം വി. പ്രസാദ്, മെഡിക്കൽ ഓഫിസർ ഡോ. പി. രാജേഷ്, ഡോ. ദീപ മാത്യു എന്നിവർ സംസാരിച്ചു. PTL43kajeetukara കാഞ്ഞീറ്റുകര ഫാമിലി ഹെൽത്ത് സെന്റർ വികസന യോഗത്തിൽ പ്രമോദ് നാരായണൻ എം.എൽ.എ സംസാരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.