സൗജന്യ പഠനോപകരണ കിറ്റ്: തീയതി നീട്ടി

പത്തനംതിട്ട: കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതി, കേരള ഓട്ടോമൊബൈല്‍ വര്‍ക്​ഷോപ് തൊഴിലാളി ക്ഷേമനിധി പദ്ധതി എന്നിവയില്‍ സജീവാംഗങ്ങളായ തൊഴിലാളികളുടെ ഒന്നുമുതല്‍ അഞ്ചുവരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് സൗജന്യ പഠനോപകരണ കിറ്റിനുള്ള അപേക്ഷ സ്വീകരിക്കുന്നതിനുള്ള സമയപരിധി ജൂണ്‍ 30വരെ ദീര്‍ഘിപ്പിച്ചെന്ന് ചെയര്‍മാന്‍ കെ.കെ. ദിവാകരന്‍ അറിയിച്ചു. അപേക്ഷ ഫോമിന്റെ മാതൃക www.kmtwwfb.org എന്ന വെബ്സൈറ്റില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ നേരിട്ടും, ഇ-മെയില്‍ (pta.kmtwwfb@kerala.gov.in) മുഖേനയും ജില്ല ഓഫിസില്‍ സമര്‍പ്പിക്കാം. അപേക്ഷയോടൊപ്പം തൊഴിലാളിയുടെ ലൈസന്‍സിന്റെയും ക്ഷേമനിധി കാര്‍ഡിന്റെ അല്ലെങ്കില്‍ അവസാനം അടച്ച രസീതിന്റെയും റേഷന്‍ കാര്‍ഡിന്റെയും കോപ്പിയും നല്‍കണം. ഫോണ്‍: 04682320158. ---------------------------------------------- തോക്ക് ലൈസന്‍സുള്ളവര്‍ക്ക് അപേക്ഷിക്കാം പത്തനംതിട്ട: വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രദേശത്ത് കൃഷിനാശം വരുത്തുന്ന കാട്ടുപന്നികളെ വെടിവെച്ച് കൊല്ലുന്നതിന് തോക്ക് ലൈസന്‍സുള്ള വിദഗ്​ധരായ ഷൂട്ടര്‍മാര്‍ ബയോഡാറ്റ, തോക്ക് ലൈസന്‍സിന്റെ പകര്‍പ്പ് എന്നിവ സഹിതം വള്ളിക്കോട് ഗ്രാമപഞ്ചായത്ത് ഓഫിസില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 04682350229. ----------------- പാലിയേറ്റിവ് നഴ്സ് ഇന്റര്‍വ്യൂ പത്തനംതിട്ട: പന്തളം മുനിസിപ്പാലിറ്റിയുടെ പാലിയേറ്റിവ് കെയര്‍ രണ്ടാം യൂനിറ്റ് തുടങ്ങുന്നതിനായി 29ന് രാവിലെ 10ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി നേരിട്ട് പന്തളം പി.എച്ച്.സിയില്‍ ഹാജരാകണം. പ്രായപരിധി 40 വയസ്സ്​. യോഗ്യത: ജെ.പി.എച്ച്.എന്‍/എ.എന്‍.എം ഗവ. അംഗീകൃത സ്ഥാപനത്തില്‍നിന്ന് മൂന്നുമാസത്തില്‍ കുറയാത്ത പാലിയേറ്റിവ് കെയര്‍ പരിശീലനം (ബി.സി.സി.പി.എ.എന്‍/സി.സി.സി.പി.എ.എന്‍), ജനറല്‍ നഴ്സിങ്​/ബി.എസ്​സി നഴ്സിങ്​, ഗവ. അംഗീകൃത സ്ഥാപനത്തില്‍നിന്ന് ഒന്നരമാസത്തെ പാലിയേറ്റിവ് കെയര്‍ പരിശീലനം(ബി.സി.സി.പി.എന്‍). കേരള സ്റ്റേറ്റ് നഴ്സിങ്​ കൗണ്‍സില്‍ രജിസ്ട്രേഷന്‍ ഉള്ളവരായിരിക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.