മീൻകൂട്ടിൽ കുടുങ്ങിയ പെരുമ്പാമ്പിനെ രക്ഷിച്ചു

തിരുവല്ല: തിരുവല്ലയിലെ താമരാലിൽ മീൻകൂട്ടിൽ കുടുങ്ങിയ പെരുമ്പാമ്പിനെ വനപാലകർ രക്ഷ​പ്പെടുത്തി. താമരാൽ ചിറത്തറയിൽ വീട്ടിൽ ശ്യാം വീടിനോട് ചേർന്ന് ഒഴുകുന്ന വേങ്ങൽ തോടിന്റെ കൈവഴിയായ തോട്ടിൽ മീൻ പിടിക്കാനായി സ്ഥാപിച്ച കൂട്ടിലാണ് പത്തടി നീളമുള്ള പെരുമ്പാമ്പ് കുടുങ്ങിയത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് പാമ്പിനെ കണ്ടെത്തിയത്. ശ്യാം വിവരമറിയിച്ചതിനെ തുടർന്ന് എത്തിയ റാന്നി സെക്​ഷൻ ഫോറസ്റ്റ് ഓഫിസർ മുഹമ്മദ് റൗഷാദ്, ബീറ്റ് ഓഫിസർമാരായ കെ.ആർ. ദിലീപ്, എം.എസ്. ഫിറോസ് ഖാൻ എന്നിവർ ചേർന്നാണ് കൂട്ടിൽ കുടുങ്ങിയ പാമ്പിനെ രക്ഷിച്ചത്. പാമ്പിനെ ഉൾവനത്തിൽ തുറന്നു വിടുമെന്ന് സെക്​ഷൻ ഫോറസ്റ്റ് ഓഫിസർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.