പ്രവാചകനിന്ദ അപലപനീയം; ​​പ്രതിഷേധ സദസ്സ്​

പന്തളം: ഉത്തരവാദിത്തപ്പെട്ട ചുമതലകൾ വഹിക്കുന്നവർ പ്രവാചകൻ മുഹമ്മദ്‌ നബിയെ നിന്ദിച്ചത് അങ്ങേയറ്റം അപലപനീയമെന്ന് കടയക്കാട് ജുമാമസ്ജിദ് ഇമാം അമീൻ ഫലാഹി. പ്രവാചകനിന്ദക്കെതിരെ കടയക്കാട് മുസ്​ലിം ജമാഅത്ത്​ സംഘടിപ്പിച്ച പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നബിയെ നിന്ദിക്കാനായി മാത്രം ചരിത്രത്തെ വക്രദൃഷ്ടിയിൽ വായിച്ചെടുത്ത് വിലകുറഞ്ഞ വിമർശനങ്ങൾ നടത്തുന്നത് ഇന്ത്യൻ സംസ്കാരത്തിന് നാണക്കേടാണെന്ന് അദ്ദേഹം പറഞ്ഞു. കടയ്ക്കാട് ജമാഅത്ത് പ്രസിഡന്‍റ്​ മുഹമ്മദ് ഷുഐബ് അധ്യക്ഷത വഹിച്ചു. അഫ്സൽ ഖാസിമി മുഖ്യപ്രഭാഷണം നടത്തി. പന്തളം ടൗൺ ജുമാമസ്ജിദ് ഇമാം ഹാഷിം മൗലവി സംസാരിച്ചു. അബ്ദുൽ ഹക്കിം മൗലവി ​പ്രാർഥന നിർവഹിച്ചു. ജമാഅത്ത് സെക്രട്ടറി എം. ഷാജഹാൻ സ്വാഗതവും ട്രഷറർ അബ്ദുൽമജീദ് കോട്ടവീട് നന്ദിയും പറഞ്ഞു. ---------- ഫോട്ടോ: പ്രവാചകനിന്ദക്കെതിരെ പന്തളത്ത് സംഘടിപ്പിച്ച പ്രതിഷേധ സദസ്സിൽ പന്തളം ടൗൺ ജുമാമസ്ജിദ് ഇമാം ഹാഷിം മൗലവി സംസാരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.