സി.പി.ഐ ധർണ

കോന്നി: ജനവാസ മേഖലയിലെ ബഫർസോൺ നിയന്ത്രണങ്ങൾ പൂർണമായി ഒഴിവാക്കണമെന്ന്​ ആവശ്യപ്പെട്ട് സി.പി.ഐ കോന്നി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 25ന്​ നടക്കുന്ന ബി.എസ്.എൻ.എൽ ഓഫിസ് മാർച്ചിനും ധർണക്കും മുന്നോടിയായി സി.പി.ഐ തണ്ണിത്തോട് ലോക്കൽ കമ്മിറ്റി സായാഹ്ന ധർണ നടത്തി. സംസ്ഥാന കൗൺസിൽ അംഗം പി.ആർ. ഗോപിനാഥൻ ഉദ്​ഘാടനം ചെയ്തു. തണ്ണിത്തോട് ലോക്കൽ സെക്രട്ടറി പി.സി. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. കോന്നി മണ്ഡലം സെക്രട്ടറി കെ. രാജേഷ്, സുമതി നരേന്ദ്രൻ, കെ. സന്തോഷ്‌, പി.ആർ. രാമചന്ദ്രൻ പിള്ള, സി.വി. രാജൻ, കിസാൻ സഭ പഞ്ചായത്ത്‌ സെക്രട്ടറി ജോണിക്കുട്ടി തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.