നഴ്സ് ഒഴിവ്

പത്തനംതിട്ട: പന്തളം കുടുംബാരോഗ്യകേന്ദ്രത്തിലേക്ക് പാലിയേറ്റിവ് കെയര്‍ സെക്കൻഡ്​ യൂനിറ്റിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് താല്‍ക്കാലിക നഴ്സിനെ നിയമിക്കുന്നു. പ്രായപരിധി 40 വയസ്സിന് താഴെ. ആവശ്യമായ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പുമായി 29ന് രാവിലെ 11ന് പന്തളം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഹാജരാകണം. ഫോണ്‍: 9895852 356. ----------------------------- കീഡ് കമ്യൂണിറ്റി മീറ്റപ് -2022 പത്തനംതിട്ട: കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്‍ട്രപ്രണര്‍ഷിപ് ഡെവലപ്മെന്‍റ്​, വ്യവസായ വാണിജ്യ വകുപ്പ്, സംരംഭക വികസനത്തിന്​ വിവിധ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നു. പരിശീലനങ്ങളില്‍ പങ്കെടുത്ത സംരംഭകര്‍ക്ക് തുടര്‍ സേവനങ്ങള്‍ ലഭ്യമാക്കാനും പരസ്പരം സഹായകരമായ കൂട്ടായ്മ രൂപപ്പെടുത്താനും എറണാകുളം, കളമശ്ശേരി കീഡ് കാമ്പസില്‍ 25ന് കീഡ് കമ്യൂണിറ്റി മീറ്റപ് നടത്തും. മന്ത്രി പി. രാജീവ് മീറ്റപ് ഉദ്ഘാടനം നിര്‍വഹിക്കും. കീഡിന്‍റെ വിവിധ പ്രോഗ്രാമുകളിലെ 100ല്‍പരം പരിശീലനാര്‍ഥികള്‍ക്കായി നിയമവശങ്ങള്‍, ബ്രാന്‍ഡിങ്​, പാക്കേജിങ്​, ലോജിസ്റ്റിക്, ഇ-കോമേഴ്സ് സാധ്യതകള്‍ എന്നിവയെക്കുറിച്ച് വിദഗ്ധരുടെ സെഷനുകളും സംശയ നിവാരണ അവസരവും ഒരുക്കും. ഫോണ്‍: 0484-2550322, 2532890. ------------------------------------------------- തോക്ക് ലൈസന്‍സുള്ളവര്‍ക്ക് അപേക്ഷിക്കാം പ്രമാടം: ഗ്രാമപഞ്ചായത്തില്‍ കൃഷിക്കും ജീവനും സ്വത്തിനും വിനാശം വരുത്തുന്ന കാട്ടുപന്നികളെ നിയമാനുസൃതമായി നശിപ്പിക്കുന്നതിന്​ ലൈസന്‍സുള്ള തോക്ക് ഉപയോഗിക്കുന്ന വ്യക്തികളില്‍നിന്നും അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 0468 2242215. -------------------------------------------------- സ്‌കൂള്‍ പ്രവേശനം പത്തനംതിട്ട: പട്ടിക വര്‍ഗ വികസന വകുപ്പിന്‍റെ നിയന്ത്രണത്തില്‍ വടശ്ശേരിക്കരയില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ അഞ്ചുമുതല്‍ എട്ടുവരെ ക്ലാസുകളില്‍ ഒഴിവുണ്ട്. താല്‍പര്യമുള്ള പട്ടികവര്‍ഗക്കാര്‍ക്ക് ജാതി, വരുമാനം, ആധാര്‍ തുടങ്ങിയ രേഖകള്‍ സഹിതം അപേക്ഷയുമായി 25നകം സ്‌കൂളില്‍ നേരിട്ടെത്തി അഡ്മിഷന്‍ എടുക്കാം. ഫോണ്‍: 04735 251153, 8111 975 911, 04735 227 703. ============================ പി.എസ്.സി അഭിമുഖം പത്തനംതിട്ട: ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ഡ്രൈവര്‍ ഗ്രേഡ് രണ്ട് (ഡ്രൈവര്‍ കം ഓഫിസ് അറ്റന്‍ഡന്‍റ്​) (ഫസ്റ്റ്​ എന്‍.സി.എ -ഹിന്ദു നാടാര്‍) (കാറ്റഗറി നം. 477/2019) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായി 29ന് രാവിലെ 9.30ന് ജില്ല പി.എസ്.സി ഓഫിസില്‍ അഭിമുഖം നടത്തും. ഫോണ്‍: 0468 2222665. പത്തനംതിട്ട: ജില്ലയില്‍ ഭാരതീയ ചികിത്സ വകുപ്പില്‍ നഴ്സ് ഗ്രേഡ് രണ്ട് (ആയുര്‍വേദം) (കാറ്റഗറി നം. 537/2019) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായി 29, 30 തീയതികളില്‍ ജില്ല പി.എസ്.സി ഓഫിസില്‍ അഭിമുഖം നടത്തും. വിവരങ്ങൾക്ക്​: 0468 2222665.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.