അടൂർ: പഴകുളം കെ.വി.യു.പി സ്കൂളിൻെറയും സനാതന ഗ്രന്ഥശാലയുടെയും ആഭിമുഖ്യത്തിൽ വായന പക്ഷാചരണത്തിന് തുടക്കം കുറിച്ചു. രണ്ടാഴ്ചത്തെ പരിപാടികളാണ് നടത്തുന്നത്. 'നാട്ടുവായന' പദ്ധതിയിൽ തെരഞ്ഞെടുത്ത 100 വീടുകളെ ഉൾപ്പെടുത്തി ഒരു പുസ്തകം വീതം എത്തിക്കും. അത് വായിച്ചതിനുശേഷം ഗ്രന്ഥശാലയിൽ നിന്ന് പുസ്തകങ്ങൾ നൽകുന്നു. വായനവാരത്തിൻെറ സമാപനത്തിൽ ഏറ്റവും കൂടുതൽ പുസ്തകങ്ങൾ വായിച്ച് ഓരോ പുസ്തകത്തെയും കുറിച്ച് ലഘു അഭിപ്രായം എഴുതി നൽകുന്നവരിൽനിന്നും തെരഞ്ഞെടുക്കപ്പെടുന്നവർക്ക് കാഷ് അവാർഡും, പുസ്തകങ്ങളും സമ്മാനമായി നൽകും. കൂടാതെ കുട്ടികളെ ഉൾപ്പെടുത്തി എൻെറ എഴുത്തുപെട്ടി, ചിത്രരചന, ക്വിസ് മത്സരങ്ങളും നടത്തും. പൊതുസമ്മേളനം എഴുത്തുകാരൻ ഡോ. പഴകുളം സുഭാഷ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് എസ്.ആർ. സന്തോഷ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക വി.എസ്. വന്ദന, എ. ഷാജഹാൻ, പ്രോഗ്രാം കോ ഓഡിനേറ്റർ കെ.എസ്. ജയരാജ്, സി.എസ്. ഉണ്ണിത്താൻ, പഴകുളം മുരളി, അധ്യാപകരായ കവിത മുരളി, ഐ. ബസീം, വി. ബീന, ലക്ഷ്മിരാജ്, ബി. സ്മിത, എസ്. ശാലിനി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.