പരിസ്ഥിതി വാരാഘോഷ സമാപനം

ചിറ്റാർ: ലിറ്റിൽ ഏയ്ഞ്ചൽസ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളി‍ൻെറ നേതൃത്വത്തിൽ പരിസ്ഥിതി ദിനത്തിൽ തുടക്കംകുറിച്ച ആഘോഷപരിപാടികൾക്ക് സമാപനമായി. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ചിറ്റാർ യൂനിറ്റും ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനും പാമ്പിനി വനസംരക്ഷണ സമിതിയും സംയുക്തമായാണ് പ്രവർത്തനങ്ങൾ നടത്തിയത്. മേഖലയിലെ കള സസ്യങ്ങൾ നീക്കംചെയ്ത് ഒരു ഏക്കറോളം ഭാഗത്ത് സ്വഭാവിക വനത്തിന്റെ പുനരുജ്ജീവനത്തിന് സാഹചര്യമൊരുക്കി. കൂടാതെ തുറസ്സായ സ്ഥലങ്ങളിൽ ഫലവൃക്ഷത്തൈകൾ വെച്ചുപിടിപ്പിക്കുകയും ചെയ്തു. എസ്​.എസ്​.എൽ.സി പരീക്ഷയിൽ 100ശതമാനം വിജയം വരിച്ച ലിറ്റിൽ ഏയ്ഞ്ചൽസ്‌ സ്കൂളിലെ വിദ്യാർഥികൾ ചേർന്ന് പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയും എടുത്തു. ഡെപ്യൂട്ടി ഫോറസ്റ്റ്‌ റേഞ്ച് ഓഫിസർ സുനിൽ, ബീന ബാബു, സൗമ്യ, അംബിക, ദാസപ്പൻ, ശരത് പ്രതാപ്, പരിഷത്ത് അംഗങ്ങളായ പ്രേംജിത് ലാൽ, അജയൻ, മുരളീധരൻ, സമിതി അംഗങ്ങൾ, ഉഷ കുമാരി, ആദർശവർമ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.