പത്തനംതിട്ട: നാഷനൽ ഹെറാൾഡ് കേസിൻെറ പേരിൽ രാഹുൽ ഗാന്ധിക്കും സോണി ഗാന്ധിക്കുമെതിരെ ഇ.ഡി നടത്തുന്ന നീക്കങ്ങളിൽ പ്രതിഷേധിച്ച് ജില്ലയിൽ കോൺഗ്രസ് നേതൃത്വത്തിൽ കേന്ദ്ര സർക്കാർ ഓഫിസുകൾക്ക് മുന്നിലേക്ക് മാർച്ച് നടത്തി. പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫിസിനു മുന്നിലേക്ക് നടന്ന മാർച്ച് കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധു ഉദ്ഘാടനം ചെയ്തു. ഇ.ഡിയെന്ന ഉമ്മാക്കി കാണിച്ച് ഭയപ്പെടുത്താനുള്ള ബി.ജെ.പിയുടെയും നരേന്ദ്ര മോദിയുടെ ശ്രമം ഇന്ത്യൻ ജനത പുച്ഛിച്ചുതള്ളുമെന്ന് അദ്ദേഹം പറഞ്ഞു. ബ്ലോക്ക് പ്രസിഡന്‍റ് അബ്ദുൽ കലാം ആസാദ് അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ല കൺവീനർ എ. ഷംസുദ്ദീൻ, ജനറൽ സെക്രട്ടറിമാരായ കെ. ജാസിം കുട്ടി, ജോൺസൺ വിളവിനാൽ, റോഷൻ നായർ, എം.സി. ഷെരീഫ്, കെ.ജി. അനിത, യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്‍റ് എം.ജി. കണ്ണൻ, മഹിള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രജനി പ്രദീപ്, കർഷക കോൺഗ്രസ് നേതാവ് എം.കെ. പുരുഷോത്തമൻ, റനീസ് മുഹമ്മദ്, രമേശ് കടമമ്മനിട്ട, ജേക്കബ് സാമുവൽ, വർഗീസ് മാത്യു, പി.കെ. ഇഖ്ബാൽ, നാസർ തോണ്ടമണ്ണിൽ, സജി കെ. സൈമൺ, അജിത് മണ്ണിൽ, അഫ്സൽ ആനപ്പാറ, സി.കെ. അർജുൻ, സജി വിളവിനാൽ, അംബിക വേണു, റോസ്‌ലിൻ സന്തോഷ് എന്നിവർ സംസാരിച്ചു. Photo: കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ പത്തനംതിട്ട പോസ്റ്റ് ഓഫിസ് പടിക്കൽ നടന്ന ധർണ പഴകുളം മധു ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.