റോഡിലേക്ക് ഇറക്കിവെച്ച ജനറേറ്റർ യാത്രക്കാർക്ക് ഭീഷണി

റാന്നി: മന്ദിരം-വടശ്ശേരിക്കര റോഡിൽ കാളപ്പാലത്തിനുസമീപം ജനറേറ്റർ റോഡിലേക്ക്​ ഇറക്കിവെച്ചിരിക്കുന്നത് യാത്രക്കാർക്ക് ഭീഷണിയാകുന്നു. കാളപ്പാലത്തിനോട് ചേർന്ന് വീതികുറഞ്ഞ റോഡിന്റെ വശത്തായി കുറച്ചുദിവസമായി കയറ്റിവെച്ചിട്ടുള്ള ഒരു ജനറേറ്ററാണ് യാത്രക്കാർക്ക് വിനയായിട്ടുള്ളത്. കഴിഞ്ഞ രാത്രിയിൽ ഇരുചക്ര വാഹനം അപകടത്തിൽപെടാതെ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. ഇനിയും അപകടം ഉണ്ടാകാതിരിക്കാൻ ബന്ധപ്പെട്ടവർ എത്രയുംപെട്ടന്ന് ഇടപെട്ടുകൊണ്ട് ജനറേറ്റർ നീക്കുന്നതിന്​ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ആരാണ് ഇതിന്‍റെ ഉടമ എന്നതും ആർക്കും അറിയില്ല. പടുത ഉപയോഗിച്ചുകൊണ്ട് മൂടികെട്ടിയാണ് റോഡിൽ ഇരിക്കുന്നത്. അടയാളംപോലും നൽകിയിട്ടില്ല. മറുവശത്തുനിന്ന്​ വരുന്ന വാഹനത്തിന്‍റെ വെളിച്ചം കാരണം രാത്രിയിൽ ഇരുചക്ര വാഹനം ഓടിക്കുന്നയാളിന് കാണാൻ കഴിയാത്ത അവസ്ഥയാണ്. Ptl rni_2 generator ഫോട്ടോ: മന്ദിരം-വടശ്ശേരിക്കര റോഡിൽ കാളപ്പാലത്തിനുസമീപം റോഡിലേക്ക് ഇറക്കിവെച്ചിരിക്കുന്ന ജനറേറ്റർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.