റോഡ് അടക്കുന്നതിൽ പ്രതിഷേധം

കോന്നി: എലിമുള്ളുംപ്ലാക്കൽ പേരുവാലി ഭാഗത്തുനിന്ന്​ എലിമുള്ളുംപ്ലാക്കൽ ഭാഗത്തേക്ക്‌ കടക്കുന്ന റോഡ് വനംവകുപ്പ് അധികൃതർ കെട്ടിയടക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. വർഷങ്ങളായി ഇവിടുത്തെ ജനങ്ങൾ ഉപയോഗിക്കുന്ന റോഡാണിത്. കോന്നി തണ്ണിത്തോട് റോഡിന്റെ സമാന്തരപാതയും ഇതാണ്. ഈവഴി വനംവകുപ്പിന്‍റെ അധീനതയിലുള്ളതിനാൽ ഇത് അടച്ചുകഴിഞ്ഞാൽ പ്രദേശത്തെ ജനങ്ങൾ വഴിയില്ലാതെ ഒറ്റപ്പെടുന്ന അവസ്ഥയുണ്ടാകും. 1957ലെ തേക്ക് പ്ലാന്‍റേഷനിൽകൂടിയാണ് റോഡ് കടന്നുപോകുന്നത്. ഇത് പേരുവാലി മഹാത്മഗാന്ധി റോഡിനെയും കുളഞ്ഞിപ്പടി റോഡിനെയും ബന്ധിപ്പിക്കുന്നു. കോന്നി തേക്കുതോട് റോഡിൽ ഗതാഗത തടസ്സമുണ്ടായാൽ ഇതുവഴിയാണ് വാഹനങ്ങൾ തിരിച്ചുവിടുന്നത്. ഇത് അടച്ചാൽ പ്രദേശത്തെ പലവീടുകൾക്കും പുറംലോകവുമായി ബന്ധപ്പെടാൻ കഴിയാതെവരും. വിഷയത്തിൽ ജനങ്ങളിൽനിന്ന്​ ഒപ്പ് ശേഖരണം നടത്തി ഡി.എഫ്.ഒക്ക്​ സമർപ്പിക്കുമെന്നും സി.പി.ഐ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.