കാർ വീട്ടുമുറ്റത്തേക്ക്​ തലകീഴായി മറിഞ്ഞു

blurb ഡ്രൈവർ പരിക്കില്ലാതെ രക്ഷപ്പെട്ടു വടശ്ശേരിക്കര: വടശ്ശേരിക്കര പേഴുംപാറക്ക്​ സമീപം നിയന്ത്രണംവിട്ട കാർ വീട്ടുമുറ്റത്തേക്ക്​ മറിഞ്ഞു. ശനിയാഴ്ച ഉച്ചക്ക്​ 12നായിരുന്നു സംഭവം. പേഴുംപാറ ഷാജി പി.തോമസിന്റെ വീട്ടുമുറ്റത്തേക്കാണ് കാർ മറിഞ്ഞത്. വടശ്ശേരിക്കര ഭാഗത്തുനിന്ന്​ പേഴുംപാറയിലേക്ക് പോവുകയായിരുന്നു കാർ. മേക്കൊഴൂർ സ്വദേശിയായ ഡ്രൈവർ എം.എം. ജോസഫ് മാത്രമാണ് കാറിലുണ്ടായിരുന്നത്. വാഹനം തലകീഴായി മറിഞ്ഞെങ്കിലും ഡ്രൈവർ പരിക്കില്ലാതെ രക്ഷപ്പെട്ടു. പടം: പേഴുംപാറക്ക്​ സമീപം വീട്ടുമുറ്റത്തേക്ക് മറിഞ്ഞ കാർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.