പത്തനംതിട്ട: സംരക്ഷിത വനാതിർത്തിയിൽ ഒരുകിലോമീറ്റർ പരിസ്ഥിതിലോല മേഖല വേണമെന്ന ഉത്തരവിനെതിരെ കിഫ നേതൃത്വത്തിൽ കലക്ടറേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. പുതിയ ബസ് സ്റ്റാൻഡിൽനിന്ന് ആരംഭിച്ച മാർച്ചിൽ അരുവാപ്പുലം, തണ്ണിത്തോട്, ചിറ്റാർ, സീതത്തോട്, വടശ്ശേരിക്കര, പെരുനാട്, കൊല്ലമുള എന്നീ വില്ലേജുകളിൽനിന്നുള്ള നിരവധി കർഷകർ പെങ്കടുത്തു. മാർച്ച് സംസ്ഥാന ചെയർമാൻ അലക്സ് ഒഴുകയിൽ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് ജോളി കാലായിൽ അധ്യക്ഷതവഹിച്ചു. ലീഗൽ സെൽ ഡയറക്ടർ അഡ്വ. ജോണി കെ.ജോർജ് വിഷയാവതരണം നടത്തി. രാജൻ തേക്കുതോട്, വിശ്വനാഥൻ സീതത്തോട്, റോയി കുളത്തുങ്കൽ, ബിജോയി കുറ്റിക്കയം, ബിൻസു അരുവാപ്പുലം, ആന്‍റണി തോമസ് വടശ്ശേരിക്കര, ബിജു വെച്ചൂച്ചിറ, വിനോദ് വാസുക്കുറുപ്പ്, മാത്യു കോന്നി എന്നിവർ സംസാരിച്ചു. പരിസ്ഥിതിലോല പ്രദേശങ്ങളുടെ പ്രഖ്യാപനം വന്നാൽ സ്വകാര്യ കൈവശഭൂമികൾ വനഭൂമിക്ക് സമാനമായി മാറ്റപ്പെടുമെന്ന് ഭാരവാഹികൾ പറഞ്ഞു. ഭൂമി വനഭൂമിയാണെന്ന അവകാശവാദം വനംവകുപ്പ് ഉന്നയിക്കുകയും ചെയ്യും. മലയോര കർഷകരുടെ കൈവശഭൂമി വനഭൂമിയാക്കി മാറ്റുന്നതിനായുള്ള ഇ.എസ്.എ പ്രഖ്യാപിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഈ കരിനിയമത്തിൽനിന്ന് നാടിനെ രക്ഷിക്കണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു. photo....... കിഫ നേതൃത്വത്തിൽ കലക്ടറേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് സംസ്ഥാന ചെയർമാൻ അലക്സ് ഒഴുകയിൽ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.