കുറ്റാരോപിതനായ മുഖ്യമന്ത്രി നാടിന് നാണക്കേട് -പി. മോഹൻരാജ്

പത്തനംതിട്ട: സ്വർണക്കടത്തിൽ കുറ്റാരോപിതനായ മുഖ്യന്ത്രി പിണറായി വിജയൻ ആസ്ഥാനത്തിരിക്കുന്നത് കേരളത്തിന് നാണക്കേടാണെന്ന് കെ.പി.സി.സി അംഗം പി. മോഹൻരാജ്. മഹിള കോൺഗ്രസ് ആറന്മുള നിയോജകമണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ കറൻസി ബാഗ് സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ഭരണസ്തംഭനമാണെന്നും അദ്ദേഹം പറഞ്ഞു. നിയോജകമണ്ഡലം പ്രസിഡന്‍റ്​ സജിനി മോഹൻ അധ്യക്ഷതവഹിച്ചു. ഡി.സി.സി ഭാരവാഹികളായ എ. സുരേഷ്കുമാർ, കെ. ജാസിംകുട്ടി, മണ്ഡലം പ്രസിഡന്‍റ്​ റനീസ് മുഹമ്മദ്, എസ്. നഹാസ്, മഹിള കോൺഗ്രസ് നേതാക്കളായ രജനി പ്രദീപ്, റോസ്​ലിൻ സന്തോഷ്, അംബിക വേണു, അന്നമ്മ ഫിലിപ്, ലീല രാജൻ, ജോയമ്മ സൈമൺ, ആനി സജി, ആൻസി തോമസ്, ഷീന രാജേഷ്, ബിന്ദു ബിനു, സാലി ലാലു, അനില ദേവി, മേഴ്സി മാത്യു എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.