മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് കോൺഗ്രസ് പ്രകടനം

പത്തനംതിട്ട: സ്വർണക്കടത്തിന്​ നേതൃത്വം കൊടുത്തിട്ട് കേരളത്തിലെ മുഴുവൻ പൊലീസിനെയും സംരക്ഷണത്തിന്​ നിർത്തി യാത്ര ചെയ്യേണ്ട ഗതികേടിലാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കെ.പി.സി.സി അംഗം പി. മോഹൻരാജ് പറഞ്ഞു. മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട്​ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്തിൽ നഗരത്തിൽ നടത്തിയ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പ്രസിഡന്‍റ്​ അബ്ദുൽ കലാം ആസാദ് അധ്യക്ഷത വഹിച്ചു. എ. സുരേഷ് കുമാർ, അനിൽ തോമസ്, വെട്ടൂർ ജ്യോതിപ്രസാദ്, കെ. ജാസിം കുട്ടി, സുനിൽ എസ്. ലാൽ, സാമുവൽ കിഴക്കുപുറം, റോജി പോൾ ഡാനിയേൽ, എ. ഫാറൂക്ക്, പി.കെ. ഇഖ്ബാൽ, നഹാസ് പത്തനംതിട്ട, ഏബൽ മാത്യു, അഫ്സൽ ആനപ്പാറ, പി.കെ. ഗോപി, ഷാനവാസ് പെരിങ്ങമല, ജോസ് കൊടുന്തറ, സരോജ് മോഹൻ എന്നിവർ സംസാരിച്ചു. Photo .. കോൺഗ്രസ് നേതൃത്വത്തിൽ പത്തനംതിട്ടയിൽ നടത്തിയ പ്രതിഷേധ യോഗം പി. മോഹൻരാജ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.