തിരുവല്ല: ഒട്ടനവധി ക്രിമിനൽ കേസുകളിലെ പ്രതിയായ മുണ്ടമല സ്വദേശിയുടെ വീട്ടില്‍നിന്ന് പൊലീസ് . പ്രതി പൊലീസിനെ വെട്ടിച്ചുകടന്നു. കോയിപ്രം മുണ്ടമല കുളത്തിൻെറ വടക്കതില്‍ വീട്ടില്‍ സുനിലിൻെറ വീട്ടില്‍നിന്നാണ് കണ്ടെത്തിയത്. പത്തനംതിട്ട ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിൻെറ അടിസ്ഥാനത്തിൽ നാര്‍ക്കോട്ടിക് സെൽ ഡിവൈ.എസ്.പി പ്രദീപിൻെറ നേതൃത്വത്തിലെ സംഘമാണ് യത്. ഇയാള്‍ക്കെതിരെ കഞ്ചാവ് വിൽപന ഉൾപ്പെടെ വിവിധ സ്റ്റേഷനിലായി നിരവധി കേസുകൾ നിലവിലുണ്ട്. ഡാൻസാഫ് എസ്.ഐ അജി സാമുവൽ, കോയിപ്രം എസ്.ഐ അനൂപ്, എ.എസ്.ഐ വിനോദ്, ഡാൻസാഫ് അംഗങ്ങളായ എ.എസ്.ഐ അജി കുമാർ, മിഥുന്‍, ബിനു, ശ്രീരാജ്, അഖില്‍, സുജിത് എന്നിവരടങ്ങുന്ന സംഘത്തിൻെറ നേതൃത്വത്തിലായിരുന്നു പരിശോധന. സുനിലിനായുള്ള അന്വേഷണം ഊർജിതമാക്കിയതായി കോയിപ്രം സി.ഐ പറഞ്ഞു. യുവാവ് കഞ്ചാവുമായി പിടിയിൽ തിരുവല്ല: ഇരവിപേരൂർ സ്വദേശിയായ യുവാവ് കഞ്ചാവുമായി പൊലീസിൻെറ പിടിയിലായി. ഇരവിപേരൂര്‍ തോറ്റപ്പുഴ ഉഴത്തില്‍ വീട്ടില്‍ അഭിലാഷാണ് (29) പിടിയിലായത്. തിരുവല്ല ഡിവൈ.എസ്.പിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു അറസ്റ്റ്. അഭിലാഷിൻെറ പക്കൽ നിന്ന് നാല് പൊതിയിലായി സൂക്ഷിച്ചിരുന്ന 20 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. വിദ്യാർഥികൾക്ക് അടക്കം വിൽക്കാനായി സൂക്ഷിച്ചതാണ് കഞ്ചാവ് പൊതികളെന്ന് ഇയാൾ തിരുവല്ല പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. ഡാൻസാഫ് എസ്.ഐ അജി സാമുവൽ, തിരുവല്ല എസ്.ഐമാരായ ഹുമയൂണ്‍, ഡാൻസാഫ് എ.എസ്.ഐ അജികുമാര്‍, മിഥുന്‍, ബിനു, ശ്രീരാജ്, അഖില്‍, സുജിത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.