അടൂർ: അടൂർ നഗരസഭയുടെ 2022-23 വാർഷിക പദ്ധതി രൂപവത്കരണവുമായി ബന്ധപ്പെട്ട് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ ഡി. സജി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഉപാധ്യക്ഷ ദിവ്യ റെജി മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. ഒമ്പതാം വാർഡിൽ സാംസ്കാരിക നിലയം പണിയാൻ എട്ടര സെന്‍റ് സ്ഥലം നൽകിയ നാലുതുണ്ടിൽ കോശി, ജോളി കോശി എന്നിവരെയും ബി.കോമിന് രണ്ടാം റാങ്ക് നേടിയ അഞ്ജലിയെയും ഡെപ്യൂട്ടി സ്പീക്കർ ആദരിച്ചു. വിവിധ സ്ഥിരം സമിതി അധ്യക്ഷരായ ബീന ബാബു, റോണി പാണംതുണ്ടിൽ, സിന്ധു തുളസീധരക്കുറുപ്പ്, എം. അലാവുദ്ദീൻ കൗൺസിലർമാരായ സൂസി ജോസഫ്, അനു വസന്തൻ, അപ്സര സനൽ, രജനി രമേശ്, ശശികുമാർ വി, രാജി ചെറിയാൻ, ശ്രീജ ആർ. നായർ, വരിക്കോലിൽ രമേഷ് കുമാർ, ജി. ബിന്ദു കുമാരി, ഡി. ശശികുമാർ, റീന ശാമുവേൽ, കെ. ഗോപാലൻ തുടങ്ങിയവർ സംസാരിച്ചു. പി. അജി വർഗീസ് കരട് പദ്ധതി അവതരിപ്പിച്ചു. PTL ADR Chitayam അടൂർ നഗരസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.