കുട്ടികൾക്ക് ചൊറിച്ചിൽ; കളിക്കളം പരിശോധിച്ചു

കൊടുമൺ: ഒറ്റത്തേക്ക് സ്റ്റേഡിയത്തിൽ കളിക്കാനെത്തുന്ന കുട്ടികളുടെ ശരീരത്തിൽ ചൊറിച്ചിൽ അനുഭവപ്പെടുന്നെന്ന പരാതിയെത്തുടർന്ന് ആരോഗ്യവകുപ്പ് അധികൃതർ സ്ഥലം പരിശോധിച്ചു. രണ്ടാഴ്ചയായി കുട്ടികളുടെ കാലുകളാണ് ചൊറിഞ്ഞുതടിക്കുന്നത്. ഒപ്പം കുട്ടികൾക്ക് പനിയും അനുഭവപ്പെടുന്നുണ്ട്. ഇതേതുടർന്നാണ് നാട്ടുകാർ ആരോഗ്യവകുപ്പിനെ സമീപിച്ചത്​. സ്ഥലത്ത് സ്റ്റേഡിയത്തിനു സമീപത്തെ പുല്ലിൽനിന്ന്​ കിട്ടിയ ചെള്ളുകളെ പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.